എൻ്റെ പുലമ്പലുകൾ 92

 എൻ്റെ പുലമ്പലുകൾ  92 


ഇത് സാഫല്യമല്ല , ആരംഭമാണ് 

പുതിയ സഘർഷങ്ങളുടെ 


ഈ പടവുകളൊക്കെ ക്ഷണികമാണ് 

ചിലനിമിഷങ്ങളുടെ ഘോഷങ്ങൾ മാത്രം 

ഉല്ലാസമെവിടെ , ആനന്ദമെവിടെ 

നിശബ്ദമായിരിക്കുക 

ഈ ജയത്തിന്റെ ആഘോഷങ്ങളൊക്കെ 

മതിമറക്കാതിക്കുക ..

സ്മരണയുണ്ടാവണം 

ഓരോ ഉപകാരങ്ങളുടെയും 


ഇത് വിജയമല്ല , ആരംഭമാണ് പുതിയ 

സംഘർഷങ്ങളുടെ തുടക്കമാണ് ..


വർഷങ്ങളായ് കൂട്ടിലിട്ടടച്ച 

കിളിയുടെ സ്വാതന്ത്ര്യത്തിന്റെ 

ഉത്സാഹം എത്രനാളുണ്ടാവും 

ചിറകിട്ടടിച്ചു കുറെ നിമിഷങ്ങൾ മാത്രം 

ഇല്ല ശക്തി പഴയതു പോലെ 

പറക്കുവാനാവില്ല പഴയതു പോലെ 

ഓരോ പ്രാവശ്യവും 

ഒരു പുതിയ ശ്രമം മാത്രമാകുന്നുവല്ലോ 

അസ്ഥിത്വത്തിന്റെ യുദ്ധമേപ്പോഴാണ് ജയിച്ചത് 

ആകാശത്തോളമുയരമുള്ള തൊക്കെ 

ഇത്രപെട്ടെന്ന് ലഭിക്കുമോ ?!!


ഇന്നല്ലാദിനം ആനന്ദോത്സാഹത്തിന്റെ 

ഉത്ഘർഷമാർന്ന ഉപലഭധിയല്ല 

ആരംഭമാണ് പുതിയ സഘർഷത്തിന്റെ 

അംഗുരിക്കുന്നതു കേവലമെന്നിലായ് ജീവൻ 

തൃപ്തമാകുന്നവല്ലോ വിരളമായ് പ്രാണന്റെ 

ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു 

ആത്മസംമ്മാനത്തിന്റെ 

സാക്ഷ്യമറിയുക വേഗം 

ഇനിശേഷിക്കുന്നതു അക്ഷരങ്ങളിൽ നിന്ന് 

സ്വരമാകും വരേക്കും ..

ഇത് കേവലം വിജയമല്ല 

സംഘർഷങ്ങളുടെ ആരംഭമാണ് 


ജീ ആർ കവിയൂർ 

06  09  2022  



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “