ഇവരെട്ടു പേർ



ഇവരെട്ടു പേർ

അഷ്ടമരായ്   അവനിലാകെ 
മരണം ഇല്ലാത്തവരായി 
വ്യസനങ്ങളൊക്കെയകറ്റാൻ 
വ്യാസനാൽ വിരചിതമായി 
പുരാണങ്ങളിതിഹാസങ്ങളൊക്കെ 
പുണ്യമായി കരുതിപ്പോന്നിന്നും 

ഹനുവിങ്കലായുധമെറ്റവനായ്
ഹനുമാനെന്നോരു രാമഭക്തൻ 
നിത്യം രാമനാമം ജപിച്ച് 
സത്യമായി വാണിടുന്നു ഉത്തമനായി 

ലങ്കയ്ക്കു രാജാവായി രാമനാൽ 
ലങ്കാധിപതിയായ് വാണീടുന്നവനും 
ഭീഷണി ഏൽക്കാത്ത അവനായ്
ലോകരറിയാതെ പോകല്ലേ വിഭീഷണനെ 

മഹാനും ഭൂമിയിലെ രാജാധിരാജനും
പ്രജാതല്പരനും ഉഗ്രപ്രതാപിയായി 
വന്നു കണ്ടു മടങ്ങുന്നു ശ്രാവണ മാസത്തിൽ തിരുവോണനാളിലായ് സ്വന്തം പ്രജകളെ ,
മറ്റാരുമല്ല മഹാബലി തമ്പുരാൻ 

കൗരവരുടെ കൂടെ നിന്ന് 
കുരുക്ഷേത്ര യുദ്ധത്തിലെങ്കിലും 
കലിയുഗാന്തൃം വരയ്ക്കും 
മരിക്കാതെ വാഴുന്നു കൃപാചാര്യരും 

പാരാകെ നടുക്കിക്കൊണ്ട് 
ഇരുപത്തിയൊന്നു പ്രാവശ്യം 
ക്ഷത്രിയരെ നിഗ്രഹിച്ച്
പരശു എറിഞ്ഞ് കടലലയകറ്റി
കരയോക്കെ ദാനമായി നൽകി 
 ഇന്നുമുണ്ട് പരശുരാമൻ 

എന്നും പതിനാറ് വയസ്സിലെന്ന പോലെ കഴിഞ്ഞു വന്നിതു ജയ്മിനിയൊട്
പുരാണങ്ങളൊക്കെ പറഞ്ഞുകേൾപ്പിച്ചു 
യമുനോത്രിയിലാകെ നിൽക്കുന്നു മാർക്കണ്ഡേയനും

ഗുരു ദ്രോണരുടെ പുത്രനായും 
വാളും അമ്പും വില്ലുമായി 
കൗരവസേനയെ കുരുക്ഷേത്രത്തിൽ 
നയിച്ച വരും ആയ അശ്വത്ഥാമാവും 
ഇന്നു ജീവിച്ചിരിക്കുന്നവല്ലോ ഭൂമിയിലായി ചിരഞ്ജീവികളായ് ഇവരെട്ടു പേരും 


ജീ ആർ കവിയൂർ 
18 09 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “