മഴയെന്തു പറയുന്നു

മഴയെന്തു പറയുന്നു

കാതോർക്കുക മഴയെന്തോ 
പറയുവാനുള്ളത്
ചന്നം പിന്നമീ മഴ മൗനമായ്
എവിടെയാണോ പെയ്യുന്നത്

ഇവയുടെ മാനസികാവസ്ഥ മാറുന്നു
ദേഷ്യമെറെ കാട്ടുന്നു പിണങ്ങുന്നു
ഇണങ്ങാൻ കൂട്ടാക്കുന്നില്ല 
കാത്തിരുന്നെന്നാലിവൾ വരുന്നില്ല

പെയ്യാൻ തുടങ്ങിയാലോ 
നാശം വിതക്കുന്നു 
പ്രളയക്കെടുതികൾ വിതക്കുമ്പോൾ
മറ്റിടങ്ങളിൽ ദാഹം കൊണ്ടു തൊണ്ട വരട്ടുന്നു

എന്നാൽ എല്ലായിപ്പോഴും ഇങ്ങനെ പെയ്യാറില്ലായിരുന്നു , എന്നാൽ ചിലപ്പോൾ
താമസം കാട്ടാറുണ്ട് പെയ്യുവാനായിട്ട്

വരുമ്പോൾ കൊലുസ്സു കിലുക്കി ഒരു നവോഡയെ പോലെയും സുഗന്ധം 
മണ്ണിന്റെ പൊഴിയിച്ചും വരുന്നു വെങ്കിലും
ഒരു ഉത്സവം പോലെ വന്നു പോകുമ്പോൾ

ഇന്ന് കരഞ്ഞുയെങ്ങലടിച്ചു നിൽക്കുന്നു
വേദനയാൽ പുളയുമ്പോൾ കേൾക്കുക
എന്താണ് മഴ പറയുന്നത്

ധരയെന്തൊക്കെ സഹിച്ചപ്പോൾ
മേഘങ്ങൾക്കു അതു സാധിക്കുമോ?!
വൃക്ഷ വൃന്ദങ്ങൾ കൊടാലിക്കു ഇരയാകുമ്പോൾ

മനുഷ്യൻ സ്വർത്ഥനാകയാൽ 
ഒഴിവാക്കപ്പെട്ടു
വ്യക്തമായില്ലേങ്കിലെന്താ 

ചുവന്നില്ലായിരുന്നു നിറം
രക്തമില്ലായിരുന്നെങ്കിലെന്താ
രക്തമായിരുന്നു ധരയുടെ ശിരോവസ്ത്രം
മേഘങ്ങൾക്കു സന്തോഷമില്ലാത്തപോൽ

മൊട്ടുകൾ ഉദാസീനരാകുമ്പോൾ
മനുഷ്യ നീ അറിയുന്നില്ലയെല്ലാം സർവനാശമാകുന്നു നിങ്ങൾക്ക് കണ്ണുകാണില്ല

രുദ്രരൂപമാണ് ഈ ശിവ വൃഷ്ടിയുടെ 
ഇതാണ് നിന്റെ അതിക്രമത്തിനുത്തരമിത്
സൃഷ്ടിയുടെ മുന്നറീപ്പായി നൽകിക്കൊണ്ട്
തലയലച്ചു കരഞ്ഞുകൊണ്ടേയിരുന്നു

കാതോർക്കുക കേൾക്കുക മഴക്കെന്തോ പറയുവാനുള്ളത്
കാതോർക്കുക കേൾക്കുക മഴക്കെന്തോ പറയുവാനുള്ളത്

ജീ ആർ കവിയൂർ
26 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “