"ദിൽമേ എക് ലഹർസി" നസീർ കാസിമിന്റെ രചനയിൽ ഒരു ഗസൽ പരിഭാഷ ജീ ആർ കവിയൂർ

നസീർ കാസിമിന്റെ രചനയിൽ ഒരു ഗസൽ പരിഭാഷ ജീ ആർ കവിയൂർ

മനസ്സിലൊരു തിരമാല ആർത്തലച്ചിയിപ്പോൾ
ഉഷ്മളമായൊരു കാട്ടുവീശിയിപ്പോൾ
ആരാവമുണർന്നത് വിരഹത്തിൻ മൊഴിയോടൊപ്പം
ഇടിഞ്ഞു വീണ ശബ്ദത്തോടെയെതോ ഭിത്തി
തരാളിതമായൊരു മാനസിക അവസ്ഥയിൽ
പരിക്കുകളൊന്നും പറ്റാതെയപ്പോൾ
നിങ്ങളൊക്കെ സുഹൃത്തുക്കളെ എന്തേ
എഴുനെറ്റോറിക്കുന്നുവല്ലോ നഗരമാകെ ഉണർന്നിരിക്കുന്ന രാവിതിലിപ്പോൾ
ഉറങ്ങിയിരിക്കുന്നു ആ മണിമാളികയിലുള്ളവർ
എന്നാലൊരു ജാലകം തുറന്നിരിക്കുന്നുവല്ലോ
ഇപ്പോൾ തുറന്നൊരി ലോകത്തോട് മനസ്സുമടുത്തുവല്ലോ
എന്തിന്റെ കുറവാണിപ്പോൾ നീ 
പങ്കാളിയില്ലെങ്കിലെന്തു ഈ മൗനമാർന്ന
അന്തരീക്ഷമുണ്ടല്ലോയിപ്പോൾ
ഓർമ്മകളുടെ ചിമിഴിൽ നിന്നും
പാടുകൾ മറഞ്ഞല്ലോയിപ്പോൾ
നിൻ മൊഴിയടയാളങ്ങൾക്കായി
കാതോർക്കവേയപ്പോൾ
ഇനിയുമുണ്ടല്ലോ കാത്തിരിക്കാൻ
വേദനിക്കേണ്ട ഇനി വരുമൊരു 
നല്ല ജീവിത ദിനങ്ങളിനിയുമുണ്ടല്ലോ

 മൂല രചന നസീർ കാസിം
സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “