മരിച്ചതാര് (ഗദ്യ കവിത )

മരിച്ചതാര് 
(ഗദ്യ കവിത )


ആൾക്കൂട്ടം കണ്ട് ഞാനും 
എത്തിനോക്കി എന്താണ് 
അതേ പലരും പൊറുത്തു 
ഒന്നും വ്യക്തമല്ല ?!!

ചിലർ വീഡിയോയെടുക്കുന്നു 
ചില ആരെയോ മൊബൈലി വിളിക്കുന്നു 
ചിന്നിച്ചിതറി കിടക്കുന്ന 
ശവമാണ് , ആണോ പെണ്ണോ ?!!
എന്ന് അറിയില്ല ? ഇനി ആരാവുമോ ?
അന്വേഷണമായി മതവും ജാതിയും !!

കടന്നുപോകുന്നവർ നോക്കാതെയായി 
കിടന്നു കിടന്ന് ഈച്ചകൾ വന്നിരിക്കുന്നു 
ഈച്ചകൾ അവരുടെ ധർമ്മം ചെയ്യുന്നു 
അവർക്ക് ഒന്നും അറിയില്ലല്ലോ ?!!

അതെ ആരോ പറയുന്നത് കേട്ടു 
മരിച്ചത് മറ്റാരുമല്ല ആ കിടക്കുന്ന ജഡം മനുഷ്യത്വത്തിൻെറതാണ് 
അതെ മനുഷ്യത്വം മരിച്ചിരിക്കുന്നു ..

ജീ ആർ കവിയൂർ 
07 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “