കുരുക്ഷേത്രത്തിൽ

കുരുക്ഷേത്രത്തിൽ

ഞാനിന്ന് കുരുക്ഷേത്രത്തിൽ ആണ് ജീവിതത്തിലെ വഴിത്തിരിവിൽ അതെ നിങ്ങളുടെ ഒക്കെ മുന്നിൽ ഞാൻ ഇന്ന് ക്ഷേത്രത്തിലാണ് 

വിശ്വാസം ആകുന്ന സാരഥിയാണെന്റെ 
സത്യത്തിന് തമ്പിൽ ആണെങ്കിലും 
എന്നിട്ടും ബന്ധസ്വന്തങ്ങളിൽ നിന്നുമകലെ ജീവിതത്തിന്റെ വഴിത്തിരിവിലാണ് 
ഞാനിന്നും ക്ഷേത്രത്തിലാണ് 

ധർമ്മമാണ് എന്റെ കവചം 
ബ്രഹ്മാസ്ത്രത്താൽ പരിപൂർണ്ണനും
ദേവൻ സ്വയം കൈ പിടിച്ചിരിക്കുന്നു 
എന്നിട്ടും സ്വന്തക്കാരുടെ  മുന്നിലാണെങ്കിലും ഞാൻ കുരുക്ഷേത്രത്തിലാണ് 

എല്ലായിടത്തുമറിയാവുന്നവരുടെ മുഖങ്ങൾ 
ശരിക്കും ഇവരൊക്കെ എന്റെ തായവരോ 
എന്നിട്ടും നിരായുധനായ പോലെ ബന്ധങ്ങളുടെ കെട്ടുപാടുകളുടെ നടുവിൽ ജീവിതത്തിന്റെ വഴിതിരിവിലാണു
 ഞാൻ കുരുക്ഷേത്രത്തിൽ ആണ് 

മനസ്സ് വിചാരങ്ങളുടെ കൂടാരമാണ് പലപ്രശ്നങ്ങളുമെന്നെ വലംവച്ചിരിക്കുന്നു എങ്ങനെ മറക്കും ദ്രോണരെ എന്റെ ഗുരുവല്ലോ എന്ന സത്യം 

ഇവരുടെ തണലില്ലല്ലോ ഞാൻ വളർന്നു വലുതായത് 
രേഖയുടെ മറുപുറത്ത് നിൽക്കുന്നത് ഭീഷ്മപിതാമഹനല്ലയോ
 എന്തേ എന്റെതല്ലയോ 

എങ്ങിനെ ഇവരോട് യുദ്ധം ചെയ്യും എങ്ങിനെ ഇത്ര കഠിന ഹൃദയൻ ആകും ഇല്ല എന്നാൽ ആവില്ല അവരോട് യുദ്ധം ചെയ്യുവാൻ ഇവരെ മുറിവേൽപ്പിക്കാനാവില്ല എന്നാൽ ആവില്ല 

ദുര്യോധനനും ദുശ്ശാസനനും ദുഷ്ടരാണെങ്കിലും പക്ഷേ അവർ 
എന്റെ സഹോദരങ്ങളല്ലേ
 ഇവരെ നിഗ്രഹിക്കുന്ന പുണ്യമല്ല 
ഇല്ല ഈ അധർമം എന്നാലാവില്ല 

എങ്ങോട്ടു നോക്കിയാലും 
എല്ലാവരും എന്നോട് ഒരു വിധത്തിൽ
 അല്ലാ മറ്റൊരു തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു 
ചിലർ എന്റെ സോദരർ മറ്റുചിലർ 
എന്റെ പുത്രന്മാർ എങ്ങിനെ ഇവരെ രണ ഭൂമിയിലേക്ക് അയക്കും ആവില്ല എന്നെക്കൊണ്ട് ഇക്കാര്യം 
ഇന്ന് പ്രാണനില്ലാതെ ആവും പോലെ 
ഗാന്ധീവം ചുമലിൽ നിൽക്കുന്നില്ല 
കാലുകൾ വിറയ്ക്കുന്നു 
മരണമല്ലാതെ മറ്റൊന്നും കാണാനില്ല 
ഞാൻ ശക്തമാകുന്നുവല്ലോ 

തീർച്ചയായും പ്രാണത്യാഗം ചെയ്യാം 
ഇതിലാണ് എന്റെ പരിരക്ഷയും
കുലത്തിൻെറ നാശം കാണാനാവില്ല 
എങ്കിലും ഞാനിന്നു കുരുക്ഷേത്രത്തിലാണ് 

ഹൃദയം ശോകത്തിൽ മുങ്ങുന്നു വല്ലോ
 ശരീരം ഉരുകി ഒഴുകുന്നതു പോലെ 
യുദ്ധത്തിൻറെ പരിണാമം എന്തുമാവട്ടെ എല്ലാമറിഞ്ഞു കൊണ്ട് 
അതെ ഞാനിന്ന് എല്ലാവരുടെയും 
നടുവിൽ കുരുക്ഷേത്രത്തിലാണ് 

എന്റെ നേത്രങ്ങൾ ഉയരുന്നില്ല 
അല്ലയോ മധുസൂദനാ
നാലു പക്കവും അന്ധകാരമാണ് 
എന്തെങ്കിലും മാർഗം കാട്ടുക 
എൻറെ മനം ചഞ്ചലമാണ് 
എൻറെ എന്ന് കരുതുന്നവരുടെ മുന്നിൽ ഞാൻ കുരുക്ഷേത്രത്തിലാണ് 

                    2

ധർമ്മയുദ്ധം ആണെന്ന് 
നീ തന്നെയല്ലേ പറഞ്ഞത് 
എൻറെ കർമ്മമാണ് 
ഞാൻ തന്നെ ചെയ്യണമെന്ന് 
എന്നിട്ടും എന്തിനു ഈ സങ്കോചം 
ഞാൻ കർമ്മം ചെയ്യാൻ ഒരുങ്ങി നിൽക്കുന്നു അതേ ഞാൻ കുരുക്ഷേത്രത്തിലാണ് 

ചില പ്രതിജ്ഞകൾ നിറവേറ്റണം 
ചില മുറിവുകളിനിയുമുണങ്ങണം 
ഇതു കർമ്മഭൂമി എല്ലാവരുടെയും ഈ കർമ്മഭൂമി എല്ലാവരുടെയും എല്ലാവരും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു ഇവിടെ നിൽക്കുന്നത് മഹായുദ്ധം തീരുമാനിക്കപ്പെട്ടതാണല്ലോ
എന്നിട്ടുമെന്തേ ഞാൻ എൻ 
കർമ്മം മറക്കുന്നു 
മനസ്സ് വീണ്ടും സങ്കടം ആകുന്നു 

ഇനിയൊന്നും കൈക്കലാക്കാനുള്ള അഭിവാഞ്ചര എന്നിൽ നിറയുന്നില്ല
ഇല്ല ഭയം അൽപവുമിനിയില്ല
കേവലം യുദ്ധം മാത്രം   

                      3

ആ പിതാമഹൻ എൻറെ മുന്നിൽ വിവശനായി ഇങ്ങനെ നിൽക്കുകയും എൻറെ അമ്പുകൾ ആ നെഞ്ചിൽ തുറക്കുകയും തന്നെ ചെയ്യും 

ചതുരംഗം വിരിച്ചു കളിച്ചില്ലായിരുന്നുവെങ്കിൽ ഓരോ കരുവും എന്റെതായിരുന്നുവെങ്കിൽ ഓരോ ബന്ധങ്ങളുടെ പരാജയവും 
എൻറെ വിജയത്തിൻ കാരണമാവുകയും
 ഈ വിജയത്തിൻ നിമിഷങ്ങളിലും
 ഞാൻ പരാജിതൻ തന്നെ 
ഈ ജീവിതത്തിലെ വഴിത്തിരിവിൽ
എൻറെ തായുള്ളവരുടെ മുന്നിൽ 
ഞാൻ കുരുക്ഷേത്രത്തിൽ തന്നെ നിൽക്കുന്നു

രണയത്തിൻറെ കുമിളകൾ പൊട്ടിവിരിയുന്നുണ്ട് 
നെഞ്ചകത്തിൽ നിന്നും 
പല ശവങ്ങളുടെയും നടുവിൽ നിൽക്കുമ്പോഴുമീ ജീവിതത്തിൻറെ വഴിത്തിരിവിലായ്
 എങ്ങും മൗനം തളം കെട്ടി നിൽക്കുമ്പോഴും ഞാൻ കുരുക്ഷേത്ര നടുവിൽ തന്നെ   

ജീ ആർ കവിയൂർ 
05 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “