അമ്മേ പറയുകയിനി

അമ്മേ പറയുകയിനി

അമ്മേ പറയുകയിനി 
തേടും ഞാൻ എവിടെ നിന്നെ
നീ മണ്ണിനോടു ചേർന്നോ
അതോ പുകയായി മാറിയോ 
ഭൂമിയുടെ പ്രതലത്തിൽ നിന്നും ആകാശത്തോളം തിരഞ്ഞു 
എവിടെ നീ പോയി 

എന്തേയിപ്പോളിങ്ങനെ 
പെട്ടെന്ന് എന്റെ ചിന്ത 
വലുതായതും, നിന്നെ തിരയുന്നു ..
തീയതി സമയം തരുകിൽ 
ചില കാര്യങ്ങൾ പറയാതെയും
മിണ്ടാത്തതും നിന്നോട് പറയട്ടെയോ?!

നീ എന്റെ അമ്മയാണ് 
എവിടെ എന്റെ മനമൊളിപ്പിക്കാനാവും നിന്നോടായി പറയാതെ തന്നെ നീ എന്നെ മനസ്സിലാക്കുന്ന ഉണ്ടാവുമല്ലോ 

നീയൊന്നു ദൂരെ ഇരുന്ന് 
എന്നെ കാണുന്ന ഉണ്ടാവുമല്ലോ 
നീയൊന്നു വന്നിരുന്നെങ്കിലൊന്ന് 
കെട്ടിപ്പിടിച്ച് സ്നേഹമറിയിക്കാമായിരുന്നു 

നിന്റെ അംശം എന്നിലുണ്ട് എന്റെ അകാരത്തിൽ നീയുണ്ട് 
ഇത് അറിഞ്ഞുകൊണ്ടും 
നിന്നെ കാണാൻ കഴിഞ്ഞില്ലെങ്കിലും
തിരയുന്നു എപ്പോഴും ഇപ്പോഴും 
എവിടെ ഞാൻ വെക്കും 
നിന്നെ ജീവനോടെ 

അമ്മയും അച്ഛനും ഉള്ളപ്പോൾ നമ്മൾ കുട്ടികൾ തന്നെ ഉള്ളപ്പോൾ അവരെ അറിഞ്ഞു ഉൾക്കൊണ്ടു ജീവിക്കുക പിന്നെ പറഞ്ഞിട്ട് കരഞ്ഞിട്ടുമില്ല കാര്യം 

ജി ആർ കവിയൂർ 
22 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “