മാറ്റം വേണം

മാറ്റം വേണം 

മാറ്റം വരുത്തണം നിരന്തരം 
അതിൽ കുറച്ചു മാറ്റം വരുത്തണം 
മാറ്റം വേണം ജീവിതം സരളമാവണം
എറുന്നതിനു വിരളമാക്കണം 

മാറ്റം വേണം അജ്ഞാനത്തിൽ നിന്നും ജ്ഞാനത്തിലേക്ക്
മൂഢതയിൽ നിന്നും വിദ്യാവാനായ് മാറണം 
മാറ്റണം പരാധീനതയിൽ നിന്നും സ്വാധീനത യിലേക്ക് 
ജാതിയിൽ നിന്നും മതത്തിൽ നിന്നും 
മാറ്റം വേണം ഭിന്നതയിൽ നിന്ന് ഏകത്വത്തിലേക്ക്

മാറ്റത്തിൽ നിന്നും പരാജയമല്ല യുദ്ധം ചെയ്യുവാൻ പഠിക്കണം 
മരണമല്ല ജീവിക്കാൻ പഠിക്കണം
മാറ്റം വേണം സംസ്കാരങ്ങളെ ഉണർത്തണം 
നിന്നിൽ ഉള്ള രാമനെയറിയുക മാറ്റത്താൽ

മാറ്റം അനിവാര്യം നരൻെറയും നാരിയുടെയും സമഭാവനകളിലൂടെ 
അതിലൂടെ ഉണർത്തണം ഉയരണം മാനുഷികമൂല്യങ്ങൾ 
മാറണം എങ്ങനെയോ ക്രൂരവും നിന്ദ്യവുമായ രീതികളെ ചിതയെരിക്കുക 

വരും ഭൂമിയിലേക്ക് ഒരു സമാജം സൃഷ്ടിക്കപ്പെട്ട 
മാറ്റം ധരയ്ക്ക് പാരിസ്ഥിതികയുടെ പച്ചപ്പു- ണ്ടാവട്ടെ 
പ്രകൃതിക്ക് പ്രഗതിയുണ്ടാവട്ടെ 
മാറ്റം സ്വാർത്ഥതയിൽ നിന്നും നിസ്വാർത്ഥമാവട്ടെ

പുരുഷാർത്ഥത്തിൽ നിന്നും പരമാർത്ഥം വരെ
മാറ്റങ്ങൾ സ്വച്ഛവും സുന്ദരവുമായിട്ട്  
കണ്ണാടി നോക്കുക മാറ്റമറിയുക 
മാറുക  നീ നിന്റെ പ്രതിബിംബം കണ്ട് കണ്ണുകളടക്കല്ലേ

ജീ ആർ കവിയൂർ  
25 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “