നീ ജീവിച്ചേ പറ്റൂ

നീ ജീവിച്ചേ പറ്റൂ

ഈ നിമിഷങ്ങൾ കടന്നു പോവട്ടെ
പ്രളയം വന്നു  സ്വയമങ്ങു
ശമിക്കട്ടെ
ഇവിടെ ഒന്നും ശ്വാശ്വതമല്ലല്ലോ
പിന്നെ എന്തിനു അസ്വസ്ഥപ്പെടണം

ഈ പരിതസ്ഥിതിയിയും തരണം ചെയ്യണം
ഈ പ്രതേക കൊളുത്തുകളെ സഹിച്ചേ പറ്റു
അതേ നിനക്കു ജീവിച്ചേ മതിയാകു

മനസ്സു അന്ധകാരത്തിൽ ആഴ്ന്നുപോകിൽ
വൃഥാ പ്രയത്നിക്കുന്നു ജീവിതം കരകേറ്റാൻ
ഹൃദയം വേദനക്കൊണ്ടുയില്ലാതെ ആവും പോലെ , ഈ സംസാര പാഷണത്താൽ 

വേദനിക്കുന്ന വാക്കുകൾ ക്രൂര അമ്പു ഹൃദയത്തിൽ കൊള്ളും പോലെ 
ഈ അശാന്തി ആർന്ന സമയത്തിനും
മുടിവ് ഉണ്ടാകും , സഹിച്ചേ പറ്റൂ 
കാത്തിരിക്കുക മൗനത്താൽ നേരിടുക.
അതേ നിനക്കു ജീവിച്ചേ മതിയാകു

ക്ഷീണിതമായ കാലുകൾ തളർന്നു നിൽക്കുമ്പോൾ മറ്റുള്ളവരുടെ കാര്യമെന്തിന്
വീണ്ടെടുക്കാൻ ശ്രമിക്കണം. 
 ലക്ഷ്യം നേരിടുകവരേക്കും
ജീവൻ നിലനിർത്തുകയെന്നതാണാവിശ്യം
താമസമേന്തിനേയും നേരിടുന്നെങ്കിൽ 
സ്വയമറിഞ്ഞു ധൈര്യം സംഭരിച്ചു മുന്നേറുക
ലോകത്തിന്റെ തിളക്കങ്ങളും മങ്ങലുകളും
കാര്യമാക്കാതെ സ്വയം ഉള്ളിലുള്ള പ്രകാശത്തെ 
അറിഞ്ഞു ഈ കഠിന തിമിരത്തിൽ നിന്നും,
കിരണങ്ങൾ പൊട്ടി മുളച്ചു തന്നെ ആവണം.
ആ മഹത്തരമായ ശുഭ നിമിഷങ്ങൾക്കായി,
ക്ഷമയോടെ കാത്തിരിക്കുക ,ഭയം വെടിയുക.
അതേ നിനക്കു ജീവിച്ചേ മതിയാകു..!!
അതേ നിനക്കു ജീവിച്ചേ മതിയാകു..!!

ജീ ആർ കവിയൂർ
26 02 2022



    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “