അവൾ വന്നുവോ

അവൾ വന്നുവോ

ഒരു ചെറിയ ചലനങ്ങൾ 
കേൾക്കുമ്പോളോർക്കും
മനസ്സിൽ ഒരുവേള അവളാകുമോ
നെഞ്ചകത്തോട് ചേർത്തുവെക്കാൻ

സായം സന്ധ്യയോടുക്കുമ്പോൾ
ചക്രവാളം തുടുക്കുമ്പോൾ
ഉള്ളിലെ ചിരാത് തെളിയിച്ചു
കാത്തിരിപ്പിന്റെ കണ്ണുകഴച്ചു
കേൾവിയുടെ കാതടഞ്ഞു

ഒരു വേള കണ്ണുകളിലെ തിളക്കം
ചുണ്ടുകളുടെ അനക്കം 
സിരകളിൽ പടരുന്ന പെരുക്കം
കാറ്റു കൊണ്ടുവരും സുഗന്ധം
അവൾ തന്നെയാവുമോ സുന്ദരം

എന്തൊരു വേറിട്ട പുതുക്കം
ഏകാന്തതയിൽ വിരഹത്തിൻ ഒടുക്കം
എന്നിലെ എന്നെ ഉണർത്തും
എറിവരും തിരമാലകളുടെ  തുടക്കം
എങ്ങിനെ പറയാതിരിക്കുമീ പ്രണയം

ഒരു ചെറിയ ചലനങ്ങൾ 
കേൾക്കുമ്പോളോർക്കും
മനസ്സിൽ ഒരുവേള അവളാകുമോ
നെഞ്ചകത്തോട് ചേർത്തുവെക്കാൻ

ജീ ആർ കവിയൂർ
03 02 2021


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “