കണ് നിറഞ്ഞു

  കണ് നിറഞ്ഞു 

മംഗളം പാടും മണി വീണേ 
നിൻ തന്തികളിൽ 
വിരൽ തൊടുമ്പോൾ 
തനവും മാനവും കുളിരു കോരുന്നു 

എത്രയോ രാവുകളിൽ 
എന്നെ മറന്നങ്ങു
എല്ലാം മറന്നങ്ങു
 നിലാവോളിയിൽ നിന്നിലലിഞ്ഞു 

നീയറിഞ്ഞോ അറിഞ്ഞില്ലയോ ആരോഹണാവരോഹണങ്ങളുടെ
വേലിയേറ്റയിറക്കങ്ങളിൽ 
രാഗ സ്മൃതിയാൽ കണ്ണുകൾ നിറഞ്ഞൊഴുകി 

ജീ ആർ കവിയൂർ
31.08.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “