സരയൂ കരയുന്നു ഇന്നും

സരയൂ കരയുന്നു ഇന്നും

ത്രേതായുഗവും കഴിഞ്ഞിന്നും 
സരയൂവിൻ മിഴികൾ ചുവന്നു തന്നെ 
കരയുകയല്ലാതെ എന്ത് ചെയ്യും 
ജനിമൃതികൾക്കിടയിലെ സംസാരദുഃഖം സാഗരത്തിലേക്ക് ഒഴുകിച്ചേരുന്നുവല്ലോ 

തന്നിലേക്ക് ഇറങ്ങിയ പാദങ്ങൾ ആഴങ്ങളിലേക്ക് മറഞ്ഞു പോയല്ലോ 
അഴിയാത്ത വൃഥനൽകും പഴികേൾപ്പിച്ചു 
വീഥികൾ തേടുന്ന കർമ്മകാണ്ഡങ്ങൾ 
വിധിയുടെ ക്രൂരത എന്തേയിങ്ങനെ തുടരുന്നു 

രാമൻറെയും രമയുടെയും കഥകളാൽ 
രാമദാസന്മാർ നിത്യം പാരായണം നടത്തി 
മോക്ഷദായകം കഥകളാൽ നിത്യം 
മനനം ചെയ്യുവാൻ ഉപദേശങ്ങൾ 
താരയ്ക്കും ലക്ഷ്മണനും ഹനുമാനുമൊക്കെ .
രാ മായിക്കുന്നു രാമായണവുംസീതായനങ്ങളും 

എന്നിട്ടുമിന്നും ചുമക്കുന്നു പാപപുണ്യങ്ങൾ 
ഒഴുകിപ്പരക്കുന്നു സരയൂ വീണ്ടും വീണ്ടും 
രാമ രാമ രാമ രമണീയമായ് എന്നിലുദിക്കണേ  രാമ രാമ രാമ പാഹിമാം സീതാസമേതനേ നിൻ പാദങ്ങളിൽ ചേരുമാറാകണേ ..!!

ജീ ആർ കവിയൂർ
8.08.2021
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “