മുള്ളുതറയിലയമ്മേ..

 മുള്ളുതറയിലയമ്മേ..


കാളിയമ്മേ കാളിയമ്മേ 

മുള്ളു തറയിൽ വാഴുമമ്മേ 

കരിങ്കാളിയമ്മേ ഭദ്രാദേവിയമ്മേ

ഭയഭക്തിയോടെ നിന്നെ ഭജിപ്പവർക്ക് 

അഭയദായിനിയമ്മേ 


കാളും മനസ്സുകൾക്ക് ആശ്വാസമേകും 

കരിങ്കാളിയമ്മേ ഭദ്രകാളിയമ്മേ 

കലവറയില്ലാത്ത സ്നേഹം പകരും 

കാരുണ്യ ദായിനിമ്മേ കാത്തുകൊള്ളുകമ്മേ 


കാളിയമ്മേ കാളിയമ്മേ 

മുള്ളുതറയിൽ വാഴുമമ്മേ


സകലർക്കും നന്മയേകും 

ഗ്രാമ ദേവതേ നിന്നെ 

സരസ്വതിയായും ലക്ഷ്മിയായും ദുർഗയായും കണ്ടു 

ത്രിപുര സുന്ദരിയേ ത്രിദോഷങ്ങളകറ്റുവോളേ 

 നിൻ അന്തികെവന്നു വൃതശുദ്ധിയാലേ

ആൾപ്പിണ്ടിയെടുത്താടാം അമ്മേ


കാളിയമ്മേ കാളിയമ്മേ 

മുള്ളുതറയിൽ വാഴുമമ്മേ


ഗുരുതിയും സർപ്പപൂജയും നടത്തുന്നവർക്കും 

പൊങ്കാല നൈവേദ്യവും നൽകിയും 

കുത്തിയോട്ടവും ചുവടുപ്പാട്ടുകളും

 നടത്തുന്നവർക്ക് സർവ്വ ഐശ്വര്യങ്ങൾ 

സിദ്ധിക്കുന്നുവല്ലോ അമ്മേ 


കാളിയമ്മേ കാളിയമ്മേ 

മുള്ളു തറയിൽ വാഴുമമ്മേ


ജി ആർ കവിയൂർ 

18.08.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “