താങ്ങാണ് തണലാണ്

താങ്ങാണ് തണലാണ് 


വെയിൽ കൊള്ളാതെ
കരുതലുകളുടെ തണലാണ് 
ഇവ വെട്ടാതെ കാക്കും 
ഇംഗിതമെല്ലാം നൽകും

താങ്ങാണ് തഴുകലാണ് 
പുഞ്ചിരി പാലു കൊണ്ട് 
മനസ്സിൻനോവകറ്റും 
പാലമൃതായിരുന്നു 

പള്ളിക്കൂടത്തിൽ പടിവാതിക്കൽ 
കൈപിടിച്ചു കൊണ്ടു പോയി
തിരികെ വരുമ്പോൾ 
കൈ നിറയെ സ്നേഹ പൊതിയുമായി

കാത്തിരിക്കും കാവലാണ് 
കഴിവുകളെ താലോലിച്ച് 
ചുമലിൽ തട്ടി സന്തോഷം പകരും 
നന്മയുടെ പേരാണ് മധുരമാണ് 

ഓർക്കും തോറും കണ്ണുനിറയുന്ന 
കനിവാണ് , പറയാതെ 
പറയുവാനാകാത്ത വൻ മരമായി
തണലാണ്  കുടുബത്തിൻ ഇമ്പവും

ക്ഷിപ്ര കോപിയും
ക്ഷിപ്രപ്രസാദിയും
ക്ഷമാശീലനായുള്ളവനും
അക്ഷയ അക്ഷര ഖനിയാണെൻ അച്ഛൻ 


ജീ ആർ കവിയൂർ 

8 7 2021



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “