വിരലിൽ പൂക്കുവോളേ*
*വിരലിൽ പൂക്കുവോളേ*
നിലാവിൻറെ നിറവിൽ
കനവിൽ നിറയുന്ന
കല്പാന്തകാലത്തോളം
കഴിയാനാവില്ലല്ലോ
ജന്മങ്ങളിനിയും
ജനിമൃതികളുടെ
ജനതിക മാറ്റങ്ങളിൽ
ജപമരങ്ങളിൽ
നീയല്ലാതെയൊന്നുമില്ല
മനസ്സിൻ ആഴങ്ങളിൽ നിന്നും
മൊഴിമുത്തുകളായി
മിഴിനിറച്ചു വിരുന്നുവരും
ആശ്വാസ വിശ്വാസവും
ആരോഹണ അവരോഹണവും
ആരുമറിയാതെ ഉള്ളിൽ വാഴും
അനാമികേ , എൻ വിരലിൽ
പൂക്കുവോളേ കവിതേ ...!!
ജീ ആർ കവിയൂർ
18.08.2021
Comments