എന്നോണം പൊന്നോണം

എന്നോണം പൊന്നോണം  

ഒരു നൂറു സ്വപ്നങ്ങൾ
ഒരുമിച്ചു ചേരുമീ
മരുഭൂമിയിലുണ്ടോണം 
മലയാളം മനസ്സുകളൊന്നിച്ചു 
മലയോളം സ്നേഹമനസ്സുകളുടെ
മരുപ്പച്ചയായ ഓർമ്മകൾ 

അത്തം മുതൽ പത്തു നാളുകളുടെ അണയാത്ത ഉത്സാഹത്തിൻ
തിരയടിക്കും സന്തോഷം 
അകലെയുള്ളവരൊത്തു
ചേരുമെന്നറിഞ്ഞങ്ങു
അമ്മയും അർദ്ധാംഗിനിയും
അരുമയാം മക്കളും 
വഴിക്കണ്ണുമായി വരവും 
കാത്തിരിക്കുന്നൊരു
ഒരുമയുടെ പെരുമയല്ലോയൊണം 

കള്ളവും കപടതയുടെ സ്വന്തം നാടായി മാറിയല്ലോ എന്ന് മഹാബലി തമ്പുരാൻെറ മഹത്വം മറക്കുന്ന കടം കേറും 
അളമല്ലോയിന്ന് എൻകേരളം 

എന്നിരുന്നാലും ഓണമെന്നു 
കേൾക്കുമ്പോളറിയാതെ 
മനവും തനുവും നിറയുന്ന 
എന്നോണം പൊന്നോണം 

ജീ ആർ കവിയൂർ
11.08.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “