കേശവനാകും വല്ലഭനേ

 കേശവനാകും വല്ലഭനേ 



കേശാദിപാദം മാലചാർത്തിയൊരു 

കേശവനാകും വല്ലഭനേ  കണ്ടു

കൺകുളിർക്കെ തൊഴുതേൻ 

കണ്ടമാത്രയിലെൻ കദനങ്ങളറിഞ്ഞു


നെഞ്ചകത്തിനുള്ളിൽ കുളിരേകുന്നു നിൻ 

പുഞ്ചിരിയെത്ര മോഹനം ഭഗവാനേ

ശ്രീയെഴും വല്ലഭനേ ശ്രീവല്ലഭനേ 

ശ്രീചക്രധാരി തുണക്കുക നിത്യം


നിൻ സോപാനത്തു നിൽക്കുമ്പോളെൻ

കണ്ഠം  മിടറി കണ്ണു നിറഞ്ഞു 

പാടി പോകുന്നുവല്ലോ ഭഗവാനേ

ശ്രീ തിരുവല്ലയിൽ വാഴും ശ്രീവല്ലഭനേ ദേവാ 


ജീ ആർ കവിയൂർ

22.08.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “