ഒരു തുള്ളി കണ്ണു നീര്‍

ഒരു തുള്ളി കണ്ണു നീര്‍


മൗനം ചിറകെട്ടി നില്‍ക്കുന്ന
ശാന്തമായ ചുറ്റുവട്ടം
ഓര്‍മ്മകള്‍ അയവിറക്കിമെല്ലെ

കണ്ടു മുട്ടി ഞാനി സ്പന്ദനം
കഴുത്തില്‍ തൂക്കിയ കുഴലും
ശുഭവസ്ത്രത്തിന്‍ മേലങ്കിയുമായി

ആഹാര നീഹാരങ്ങള്‍ മറന്നു
അന്യന്റെ വേദനകളെ സ്വന്തമെന്നു കരുതി
രാപകളില്ലാതെ അലയുന്നു

ശബ്ദാനമായ തെരുവില്‍
അലമുറകള്‍ നിറയുന്നു
ശാന്തതയോടെ  നേരിടുന്ന കണ്ണുകള്‍

വാര്‍ന്നു പോകുന്ന ദിനങ്ങളില്‍
ചുറ്റും പനിപിടിച്ചു വിറക്കുന്ന
കണ്ണു നീര്‍ വറ്റിയ എല്ലിച്ച കോലങ്ങള്‍

ഏറെ നേരം ഞാന്‍ നോക്കി നിന്നു
ക്ഷീണം എന്നത് ആ മുഖത്തില്ല
ഒരു  ദൈവിക പരിവേഷം

മണ്ണും വിണ്ണും ഒന്നുമേ
സ്വന്തമാക്കാന്‍ ഒട്ടുമേ
അല്‍പ്പവും ആഗ്രഹവും

അഹം ഭാവവുമില്ല
ജീവിത വൃതമായി
ആതുര സേവനം മാത്രം

അതെ മറ്റാരുമല്ല
എന്റെ മുന്നില്‍ നില്‍പ്പതു
ഒരു ഭിഷഗ്വരന്‍ തന്നെ .

മൌനമുടച്ചു ഒരു ലോഹ പക്ഷി
തലയ്ക്കു മീതെ പറന്നു
ചിന്തകള്‍ക്കു വിരാമമായി


''എരിഞ്ഞു തുടങ്ങിയ
ദീപത്തിന്‍ നാളങ്ങള്‍
ഇവിടെ സ്പന്ദിച്ചു നില്‍ക്കുന്നു ''

കണ്ണുകള്‍ ആ വാചകങ്ങള്‍ വായിച്ചു
കല്ലറയിലെ ശിലാ ഫലകത്തില്‍
ഒരു തുള്ളി കണ്ണു നീര്‍ പൂക്കള്‍ സമര്‍പ്പിച്ചു മടങ്ങി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “