കുറും കവിതകള്‍ 444

കുറും കവിതകള്‍ 444


ജീവിത ഭാരം താങ്ങാന്‍ 
ഇഴകള്‍ നെയ്യുന്നു .
വഴിയോര കാഴ്ച ചിന്തനം ..!!

കാലചക്രമുരുളുന്നു
പോയിപോയ ബാല്യത്തിന്‍ 
തിരിക വരാത്ത ദിനങ്ങള്‍...!! 

ഒഴിയാത്ത മഴയും 
കാറ്റും വകവെക്കാതെ യാത്ര ..
ജീവിത തീരങ്ങള്‍ തേടി !!
പരതുന്നു മഴയത്തും
പ്രണയത്തിന്‍ തീവ്രത . 
വിരഹത്തിന്‍ ദിനങ്ങള്‍ ..!!

വലയെറിഞ്ഞു  
കാത്തിരിക്കുന്നു.
കരയിലേ  മോഹങ്ങള്‍ക്കായി ..!! 

പ്രഭാത കിരണങ്ങളുടെ
പുല്‍കലേറ്റോരു 
ഇരുചക്ര ജീവിത സവാരി ..!!


നാളെകള്‍ക്കു വര്‍ണ്ണം നല്‍കി  
സ്വപ്നം കാണുന്നു  
ഇന്നിന്റെ ബാല്യം ..!!

കാട് നാടേറുന്നു 
മഴമേഘങ്ങള്‍ മറയുന്നു 
കീശ നിറയുന്നു

നീലാകാശം മേഞ്ഞ പുരയും 
ഒഴിഞ്ഞ വയറും .
അലറുന്ന കടലും !!

പൂണി നിറച്ചു  
സ്വപ്‌നങ്ങള്‍ പേറി .
അന്തിച്ചന്തയിലേക്കൊരു യാത്ര...!! 


ജീവിത വഴികളില്‍ 
നീളുന്ന കുറിപ്പടി .
ഉപ്പു തൊട്ടു കര്‍പ്പൂരത്തിനു  തീ വില ..!!

ആരുമറിഞ്ഞില്ല 
ഉത്സവം നടത്തിയത് 
ചങ്ങലയും തോട്ടിയും വടിയും 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “