കുറും കവിതകള്‍ 450

കുറും കവിതകള്‍ 450

കണ്ടു മറന്ന മുഖം
നരകേറിയ ഓർമ്മ
നിലക്കണ്ണാടി ...

വെയിലും മഴയുമേറ്റ്
നരച്ച തലയുമായി
കുതിര ഒടിഞ്ഞ കുട ..!!

ഇല പൊഴിഞ്ഞ
ശിഖരങ്ങളിൽ
വേനലിൽ കാറ്റിൻ പ്രഹരം ..!!

വിശ്വാസങ്ങളുടെ കെട്ടുകളാൽ
ഭാരം താങ്ങാനാവാതെ
മരകൊമ്പ് ചാഞ്ഞു..!!

കത്തി തീർന്ന മോഹം
ഓർമ്മകളിൽ നൊമ്പരം .
ഇന്ന് സി എഫ് എൽ വിപ്ലവം ..!!

വീക്ക് കൊണ്ട് തളർന്ന്
വീണ്ടും കാത്തിരിപ്പ് .
മൗന നൊമ്പരങ്ങൾ ..

കാടു കയറുന്ന
പൈതൃകം ..
കല്ലിനും ഉണ്ട് കഥപറയാൻ !!

മാവിലക്കിടയിൽ
ഒരു നിലാ പുഞ്ചിരി
മോഹങ്ങൾ ഉണർന്നു

കണ്ണുകളിൽ മേഘം
 പടലത്താല്‍
മിന്നല്‍ തെളിഞ്ഞു.

ഭയം നിറഞ്ഞു
എങ്കിലും നീ അരികില്‍
ഉണ്ടെന്നൊരു ആശ്വാസം .

നീലാമ്പരിയില്‍
വിരിഞ്ഞു നില്‍പ്പു .
നീര്‍മേഘ പൂ ..!!

പന്തീരാണ്ട് കാത്തിരുന്ന
പ്രണയം പൂത്തുലഞ്ഞു .
നീല കുറുഞ്ഞി..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “