കുറും കവിതകള്‍ 434

കുറും കവിതകള്‍ 434

വസന്ത ചക്രവാളത്തില്‍
സന്ധ്യാദീപം താണു .
വലവിരിച്ചു  ജീവിതം ..

പൂപ്പൊലി പാട്ടുമായി
തുമ്പികള്‍ പാറി
ശ്രാവണ മഴ


കിനാക്കളോടോപ്പം
മുഖംനോക്കുന്നു
ഓണതുമ്പി

എഴുത്തിനു വായനക്കും
തൂക്കമേറുന്നു.
കീശക്കു ഘനം

കാറ്റു തുഴഞ്ഞു
മഴമേഘങ്ങളെ .
ചക്രവാളം തേടുന്ന യാത്ര

പ്രകാശ കിരണങ്ങളാല്‍
കുളിച്ചൊരുങ്ങി .
മനം കുളിര്‍ത്തു..

ഗന്ധര്‍വനെ കാത്തു
നിഴല്‍ നോക്കുന്നു.
സന്ധ്യയും ദാഹവും ..

ചിദാകാശത്തു
നീലിമയാര്‍ന്ന മൗനം
കാതോര്‍ത്തു കിലുക്കങ്ങള്‍ക്കായി

കാത്തിരിപ്പിന്നവസാനം
പുലരി വെട്ടം കതകില്‍
വന്നില്ല ആരുമേ


ശബ്ദാനമാനമായി നീണ്ടു കിടന്നു
ആളൊഴിഞ്ഞ കടല്‍ പാലം
ജീവിതം പോലെ ...!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “