എത്ര എത്ര

എത്ര എത്ര





വയറിന്‍ വിങ്ങലാല്‍ കേഴുന്നു
വിയര്‍പ്പോഴുക്കുന്നു ചിലര്‍
വിതക്കാതെ കൊയ്യുന്നു മറ്റു ചിലര്‍

പുഴ്ത്തി വെച്ച് വിലകയറ്റത്തിന്‍
ഓളങ്ങള്‍ ശ്രുഷ്ടിച്ചു കലക്ക വെള്ളത്തില്‍
മീന്‍ പിടിക്കുന്നു ലോകത്തിന്‍ കച്ച  കപടങ്ങള്‍

ആശകള്‍ കൈവിട്ടു
ആമാശയത്തിന്‍ രോദനം
അറിഞ്ഞു ഞെട്ടിയുണരുന്ന കടതിണ്ണകള്‍

അലറി വിളിച്ചു പായുന്ന
അലിവില്ലാ താന്‍ കൊയിമ്മകള്‍
അവനവന്‍ തുരുത്തുക്കള്‍

എത്ര കാണാം
എത്ര കേള്‍ക്കണം
എത്ര എത്ര തേടണം  .........

ഇനിയെത്ര ഉദയങ്ങള്‍
ഇനിയെത്ര അസ്തമയങ്ങള്‍
കാണേണ്ടതുണ്ടെനിക്ക്

നിശ്ചയമേതുമില്ലന്നറിയുക
തല്‍ക്ഷണം ഉള്ളതുകൊണ്ട്
തൃപ്തിയടയുവാന്‍ നിവര്‍ത്തിയുള്ളൂ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “