പുണരലുകള്‍ കാത്തു

പുണരലുകള്‍ കാത്തു

ഇനിയും കാക്കാം
ഉദയാസ്തമനങ്ങള്‍
ഉറക്കമുണര്‍വുകള്‍

പേറ്റു വീണ
ഓരോ നിമിഷവും
മൃതിയിലേക്കു നടന്നടുക്കുന്നു

അരികില്‍ വന്ന നിന്‍
ഓരോ മൃദു സ്പര്‍ശങ്ങളും
നൈമിഷികങ്ങളായിരുന്നു

അടുക്കും തോറും
അകലാനാന്‍ ഉള്ള
ഭാവങ്ങളെ  നൊമ്പരമെന്നറിഞ്ഞു

പെയ്യ്തോഴിയാത്ത
നോട്ടങ്ങളില്‍ മഴക്കാറുകള്‍
കൊള്ളി മീനുകള്‍

വാര്‍ന്നു പോയ
പുലര്‍കാലങ്ങളിന്നു
സായന്നങ്ങളില്‍

ഇതാവുമോ
ജീവിത നിമ്നോന്നതങ്ങള്‍
സുഖ ദുഃഖങ്ങള്‍

കൊട്ടിയാടപ്പെട്ട
എല്ലാ ഉത്സവങ്ങളില്‍
സാമീപ്യ സായുജ്യം

ഇനി കാത്തിരിപ്പ്
ജന്മ ജന്മാന്തരങ്ങളോളം
നീളുന്നതാവുമോ

നിന്‍ ചൂടാറി
അരിച്ചു വരും
തണുപ്പ് ഞാന്‍ അറിയുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “