കുറും കവിതകള്‍ 431

കുറും കവിതകള്‍ 431

പുല്‍ക്കൊടിയില്‍
മഞ്ഞുകണം .
പുലരി വെയില്‍

വാക്കത്തിയേല്‍ക്കാതെ ഇലകള്‍
മഴനനഞ്ഞു അടുക്കള വശത്തു
ഓര്‍മ്മകളില്‍ പൊതിചോറ്

സന്ധ്യക്കു തേടി കിട്ടിയ
ഇരക്കായി വട്ടമിട്ടു പറക്കുന്നു
അതി ജീവനം, സംമോഹനം.

കനവുകള്‍
പറന്നു പറന്നു
ചേക്കേറാന്‍ ഇടം തേടി

പുകയുന്നുണ്ടടുപ്പില്‍ കഞ്ഞിയും
ചേരില്‍ കുടമ്പുളിയും
അമ്മയുടെ കണ്ണില്‍ ഈറന്‍

പൊഴിഞ്ഞു വീണ
നിന്‍ പുഞ്ചിരി പൂക്കളിന്നും
കാണുന്നുയി മരതണലില്‍

വാര്‍ത്തകളുടെ രസത്താല്‍
പത്ര വായനമുറുകുന്നു
വെയിലിന്‍ ചൂടുയേറിയിട്ടും

ശിലയെങ്കിലും
ശില്‍പ്പിയുടെ കണ്ണും മനവും
മെനഞ്ഞ ജീവസ്സുറ്റ ശില്‍പ്പം


രതിജന്യമായ തരിപ്പ്‌
വിറയാര്‍ന്ന ചുണ്ടുകള്‍
ശിശിര കുളിരല വന്നകന്നു

രാഗമേതായാലും
താളമേതായാലും
ഹൃദയ രാഗതാളമേളം ,- സ്നേഹം

രാഗ താളമേതായാലും
ഹൃദയ രാഗതാളമേളം
സ്നേഹം തന്നേ

ഒരിക്കലും തിരികെ
വരാത്തോരു അസുലഭാവസരം
അതേ... ബാല്യം !!


മൗനം പേറിയൊരു ഒടുങ്ങാത്ത
ജീവിത തീരത്തെ സന്ധ്യാംബര യാത്ര
വിജനതയിലെ ഒരു നിമിഷം ..!!


ഒരു തിരക്കും തീരത്തേക്കു
അകറ്റാന്‍ കഴിയാത്തൊരു
ഉത്തമ സൗഹാര്‍ദ്ദ ദിനങ്ങള്‍ ബാല്യം

പെയ്യ്തൊഴിഞ്ഞ
സ്വപ്ന ഭൂവിലുടെ
കൊതി തീരാത്ത ചെമ്മണ്‍ പാത .....

ചരല്‍ വിരിച്ച മുറ്റങ്ങള്‍
സിമിന്‍റ്ഇട്ട തറകളായി
ഓര്‍മ്മകള്‍ പാളയില്‍ വലിക്കപ്പെടുന്നു

എത്രയോ താമരകള്‍ വിരിഞ്ഞു
കൊഴിഞ്ഞാലുമിന്നും
നിന്‍ ഓര്‍മ്മകള്‍ മരിക്കുന്നില്ല ..!!

തുഷാരബിന്ദുക്കള്‍
വിടരാന്‍ കൊതിക്കുന്നു
വണ്ടായി മനം വട്ടമിട്ടു

കാക്കയെന്നും കാവലായി
വിളിച്ചു വിരുന്നുകാരെ
സമാന്തരങ്ങളിലുടെ ഒടുങ്ങാത്ത യാത്ര



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “