കുറും കവിതകള്‍ 430

കുറും കവിതകള്‍ 430

പുല്‍കൊടികള്‍
തലയുയര്‍ത്തി 
ദാഹജലത്തിനായി മരുഭൂവില്‍ 

മുകില്‍ കമ്പളം 
പുതച്ചു വാനം 
നാണത്താല്‍ മറഞ്ഞുവോ  പകലോന്‍ 

ഇളംകാറ്റില്‍ 
തുഷാരബിന്ദുക്കള്‍
തിളങ്ങി പുല്‍ക്കൊടിയില്‍ 

കൈയും കഴുത്തും 
വെട്ടുന്നു നിത്യം 
തുന്നൽകടയിലെ ജന്മങ്ങൾ   


ആകാശനീലിമക്ക് കീഴിൽ 
പഞ്ചാലി മേടുതാണ്ടി 
വെണ്‍മേഘങ്ങൾ 

കുങ്കുമം വാരി പൂശി 
അണിഞ്ഞൊരുങ്ങി 
നവോഢയാം ഭൂമി  

നിലാവിന്‍ ഒളിയില്‍ 
മുദ്രകള്‍ കാട്ടി ചുവടുവച്ചു 
രാഗാര്‍ദ്ര ഭാവം 

ആകാശാ വീഥികളില്‍ 
ഒഴുകി നടക്കുന്നു  മുകിലുകള്‍ ..
പഞ്ഞിമെത്ത ഒരുക്കി സ്വപ്നം .

ചന്ദ്രിക മുഖം നോക്കുന്നു 
താഴെ തടാകത്തില്‍ 
ചീവിടുകള്‍ നിര്‍ത്താതെ പാടി 

പിന്‍നിലാവില്‍ 
പുല്‍കൊടി. 
മനം പുളകിതമായി 

ഓര്‍മ്മകള്‍
കണ്ണുനീര്‍ പൊഴിച്ചൊരു
ഗുല്‍മോഹര്‍ തണല്‍

പൊഴിഞ്ഞു വീണ 
നിന്‍ പുഞ്ചിരി പൂക്കളിന്നും 
കാണുന്നുയി മരതണലില്‍

അല്ലിയാമ്പല്‍ വിരിഞ്ഞു 
കടവത്തു നിന്നും ഓര്‍മ്മകള്‍ 
ബാല്യത്തിലേക്ക് 

കല്ലടുക്കുകളിലും 
തഴുതിട്ട വാതിലുകളിലും 
തേടി കൊഴിയാത്ത  ബന്ധങ്ങൾ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “