" ...ഓര്‍മ്മക്കുറിപ്പ്‌... "

" ...ഓര്‍മ്മക്കുറിപ്പ്‌... "



നാമിരുവരുമെഴുതിയ
മുദ്രാക്ഷരം ചുണ്ടാലതൊരു
ഇതിഹാസമായിയിരിക്കട്ടെ

നാം നടിച്ച നാടകത്തില്‍
ഒഴുക്കിയ കണ്ണുനീരൊക്കെ
ആനന്ദ പൂര്‍ണ്ണമായിരുന്നു
.
നാമിരുവരും ശ്വസിച്ച
നമ്മുടെ ഗന്ധമിന്നും
ജീവനോടെ വമിക്കുന്നു

നമ്മള്‍ കൈമാറിയ ചുംബനങ്ങള്‍
പതുങ്ങിയ സ്പര്‍ശന സുഖങ്ങള്‍
ഇന്നും പുതുമ നഷ്ടമാകാതെ ഇരിക്കുന്നു

പരസപര സ്വാദോടെ
നമ്മളിന്നും നിലനില്‍ക്കുന്നു
നഷ്ടമാകാത്ത വസന്തം പോല്‍

ഇരുവരുടെ ശ്വാസത്താല്‍
ജീവിക്കുന്നു മറ്റു പലര്‍ക്കായി
ഓരോ കണങ്ങളിലുമറിയുന്നത്
.
ഗദ കാലങ്ങളുടെ മുറിപ്പാടുകള്‍
സുഖങ്ങളുടെ നീണ്ടുനില്‍പ്പുകള്‍
ഇന്നും നമ്മെ പിന്തുടര്‍ന്നു
.
നക്ഷത്രങ്ങളെ പറ്റി നമ്മള്‍
സംസാരിച്ചു നടന്നു
സമുദ്ര തീരത്തിലുടെ രാത്രിയില്‍
.
കാടിനെ വന്യതയിലുറങ്ങി
ചോലകളില്‍ കുളിച്ചും
നമ്മള്‍ സ്നേഹം പങ്കുവച്ചു
ജീവിച്ചു അവസാന ശ്വാസം വരക്കും

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “