കുറും കവിതകള്‍ 440

കുറും കവിതകള്‍ 440

ജന്മ ജനമങ്ങളായി
പുഴയും കടലും
കരയും തിരയുമായിരുന്നെങ്കിൽ

കവിയൂര്‍ ''അമ്പിളിയില്‍''
''കണ്ണപ്പനുണ്ണി ...''
നോട്ടിസിനായി ഓടിയ ബാല്യം ....

ചന്ദനക്കുടം.
ചെണ്ടമേളം അമിട്ട് ,,,
ആനവിരണ്ടു....

റാസക്കുമുന്നില്‍
ദിവസകൂലിക്കു
പെടോമാക്സ്......

പന്തലിലേക്ക് ജീവത
കൊരവയും കൊട്ടും .
രസീതുമായി കരപ്രമാണി

അന്‍പൊലി
ആനക്ക് പഴക്കുല.
ചെണ്ടക്കു തല്ല്..!!

വക്കക്കുടുക്കിട്ടു
തോട്ടിയുടെ ബലത്തില്‍...
വലിയടാ വലി ഹൈലസ...!!

കൗസല്യ സുപ്രജാ....
ചായക്കൊപ്പം
ദിനപത്രം.

മഞ്ഞിന്‍ അലകളില്‍
തുഴഞ്ഞകലുന്നൊരു
താമര തോണി..

ഇല്ലിമുളം കാടുകളില്‍ കാറ്റു
വട്ടമിട്ടു മൂളിയകന്നു.
ശിവ രഞ്ജിനി ...!!

കാതുകൂര്‍പ്പിച്ചു
വീണ്ടരവു നിര്‍ത്തി .
പുല്ലാം കുഴല്‍ വിളി ..!!

രാവിന്‍ നെറുകയില്‍
പൂര്‍ണേന്ദു .
തോണിക്കാരന്റെ പാട്ട് .

നാളെയെന്ന ചിന്തയില്ലാതെ
സന്ധ്യാരാഗം പാടി
ചേക്കേറി ചില്ലകളില്‍ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “