കുറും കവിതകള്‍ 433

കുറും കവിതകള്‍ 433

ജടരാഗ്നിയില്‍
നിന്നുമുയര്‍ന്നു
ആത്മപരമാത്മ ചൈതന്യം

ചിറ്റൊളങ്ങള്‍ തീര്‍ത്തു
കാവ്യ സരണിക.
ചക്രവാള സീമയില്‍ ചുവപ്പ്

സാഗര തീരങ്ങളില്‍
സ്നേഹ സാരഗ്ഗിയില്‍
മീട്ടുന്നു മോഹന ഗാനം

വിപഞ്ചികെ നിന്നില്‍
പടരും കരലാളനം
ലഹരി ഉണര്‍ത്തിയെന്നില്‍

ചക്രവാളത്തിന്‍ മുഖം ചുവന്നു
മനസ്സില്‍ ഉന്മാദ ലഹരി
ജലക്രീഡാ വിനോദം ആനന്ദം

പ്രഭാത വന്ദനം
ജീവല്‍ സ്പന്ദനം
അഭൃദ സ്നാനം

പ്രകൃതിക്കൊപ്പം
മനസ്സും ശരീരവും
ജീവനം ലക്ഷ്യം

ആകാശ വിളക്കണയുന്നു
മുനിഞ്ഞു കത്തുന്ന ജീവിതം
കാറ്റിനു മത്സ്യ ഗന്ധം .

പാടം നിറഞ്ഞു
ചക്രവാള സീമയില്‍
ദേശാടനപ്പറവകള്‍


ഒരു ചാണിനും
നാലുവിരക്കിടക്കുമായി
ജീവിത വിഴുപ്പലക്ക്



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “