നീയെൻ നെഞ്ചിൽ
നീയെൻ നെഞ്ചിൽ
കുളിരായി പടരും
മഞ്ഞിൻ കണമായ്
മോഹബത്തിൻ
ഇശലായ് ഒഴുകും
ഈണം നീ
രാവിൻ മാറിൽ
കംബളം പുതക്കും
തൂവൽ സ്പർശം നീ
എൻ ഗസലിൻ വരികളിൽ
മൃദു ലഹരി പകരും
മധുര നോവല്ലോ നീ
എന്നു മെൻ ആത്മാവിനു
ശ്രുതി പകരുന്നുവല്ലോ
നിൻ ഓർമതൻ ചാരുത
സ്വർഗ്ഗാനുഭൂതി
നൽകുന്നുവല്ലോ പ്രിയതേ
ജീ ആർ കവിയൂർ
07 08 2023
Comments