നീ സാക്ഷി
കിളി പാടും ചോലയിൽ
മയിലാടും മേടുകളിൽ
കുയിൽകൂവും രാഗം തേടി
മഞ്ഞുപെയ്യും പുലർകാലം
കുളിർ അരുവികളുടെ
കളകളാരവത്തിനു
കാതോർത്തുണരും
കിരണങ്ങളുടെ തലോടലേറ്റു
മന്ത്ര മുഖരിതമാം വേളകളിൽ
വരിക വരിക എൻ തൂലികയിൽ
തീർക്കുക വർണ്ണ വിസ്മയം
അനുരാഗമേ നീ സാക്ഷി
ജീ ആർ കവിയൂർ
02 08 2023
Comments