പഴ മനസ്സിൽ
വല്ലാതെ നോവുന്നു ഉള്ളം
നീ എന്നോട് പരിഭവമെന്ന്
അറിഞ്ഞത് മുതലെനിക്ക്
പൈദാഹങ്ങളില്ലാത്ത പോലെ
മന്ദസ്മിതം മറച്ചൊരു
കരി മേഘം , നിഴലില്ലാ
നിലാ ചന്ദ്രനെ തേടി
ഓണത്തിൻ ഓർമ്മയിൽ മനം
തുമ്പപ്പൂ വിരിഞ്ഞു
തുമ്പികൾ പാറി
തമ്പുരു പാടി
തനിമയാർന്ന രാഗം
പൂക്കുന്നുണ്ടിന്നും
ആ മോഹത്തിൻ
മധുര നോവിൻ
വിരഹമീ പഴ മനസ്സിൽ
ജീ ആർ കവിയൂർ
25 08 2023
Comments