എന്തൊരു ആനന്ദം
എന്തൊരു ആനന്ദം
തിങ്കൾ കല മാനത്ത്
നിലാപുഞ്ചിരി താഴത്ത്
കനവിലും നിനവിലും
നീ എൻ ചാരത്തത്
ഓണവും വിഷുവും
ഉത്സവാഘോഷങ്ങളിൽ
പാട്ടും ആട്ടത്തിനൊപ്പം
നിൻ സാമീപ്യം അരികത്ത്
കുയിലും മയിലും
പാടിയാടുമ്പോൾ
മനസ്സിൽ വിരിയും
മഴവില്ലിന്നു നിൻ വർണ്ണം
എവിടെ തിരിഞ്ഞാലും
നീ മാത്രം നിറയുന്നു
എന്തൊരു സന്തോഷം
എന്തൊരു അനുഭൂതി
ജീ ആർ കവിയൂർ
24 08 2023
Comments