പ്രേമ താരക ബ്രഹ്മമേ അറിയുന്നു

പ്രേമ താരക ബ്രഹ്മമേ അറിയുന്നു 
ഈരേഴു പതിനാലു ലോകങ്ങളെയും 
നയിപൂ നിൻ മായലീലക്കളാലെ
ഓരോ ഇലയനക്കങ്ങളും നിൻ
മഹിമകളാലല്ലോ

എഴുസാരത്തിനും നീല നിറമോ
എളുതായതിൻ സ്വാദ്
എന്തേ ലവണ രസമാർന്നു
നീരായ നീരു കണ്ണുനീരിന് 
നോവിൻ്റെ സ്വാദോ 

പ്രാണൻ്റെ പ്രാണന് പ്രണയത്തിൻ
പ്രിയ ഭാവമോ നിൻ നാമ മത്രയും
പ്രതിധ്വനിക്കും ഓരോ സ്വരങ്ങൾക്കും
പ്രണവാകാരമാർന്ന  നാദ ധ്വനിയോ

കലരാതെ ഇരിക്കട്ടെ നിൻ 
സാക്ഷാത്കാരത്തിനായി
മന്ത്രം ജപിക്കുന്ന ഓരോ 
നാവിലും നിൻ നാമം കേൾപ്പു


പ്രേമ താരക ബ്രഹ്മമേ അറിയുന്നു 
ഓരോ ഇലയനക്കങ്ങളും നിൻ
മഹിമകളാലല്ലോ
നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി

ജീ ആർ കവിയൂർ
09 08 2023
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “