ഓണമാണ് പോലും

ഓണമാണ് പോലും 

വാക്കിൻ്റെ മുനകൊണ്ട് 
നോക്കിൻ്റെ മുറിവേറ്റ്
നോവുന്ന ഉള്ളകം
പഴി ചാരലുകളുടെ 
വിഴുപ്പു ചുമന്നു
വഴിയൊക്കെ നടന്നു

നട്ടെല്ല് നെരിയാണി
കശേരികൾ വളഞ്ഞു 
പേശി തീരാത്ത 
എല്ലില്ലാ നാവുകൾ
താടിയും മുടിയും
നീട്ടി വളർത്തിയ 
അസ്ഥി പഞ്ചരങ്ങൾ

മുടിവുണ്ടോ ഇതിനൊക്കെ
മുതല കണ്ണ് നീര് വാർക്കുന്ന 
മുടന്തൻ ന്യായങ്ങൾ തീർക്കുന്ന
ലോകത്തിൻ മുന്നിൽ പകച്ചു നിൽക്കുകയാണ് ഇന്നിൻ്റെ 
താൻകോയിമയുടെ സംഗമങ്ങൾ
അവന്നവൻ തുരുത്ത് നിർമിച്ചു
ആഘോഷങ്ങൾ നടത്തുന്നു
മടുപ്പിൻ്റെ കൊടുമുടി കയറുന്ന
ജീവിത പാതയിൽ ഒറ്റയ്ക്ക്
വേണ്ട ഇനി ഏറെ പറയാൻ 
ത്രാണിയില്ല ഈ അൽപ്പപ്രാണിക്ക് 

ജീ ആർ കവിയൂർ
23 08 2023 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “