ആശിച്ചു ഞാൻ (ഗസൽ)
ആശിച്ചു ഞാൻ (ഗസൽ)
എവിടെയാണെങ്കിലും
നിൻ മിഴി പൂക്കളെന്നും
നനയാതെ ഇരിക്കട്ടെയെന്ന്
ആശിച്ചു പോകുന്നുയിന്നും
ആ ആ ആ ആ
അഴലിൻ തീരത്ത് ഇരുന്നു
മൊഴികളാൽ തീർത്തു
ഞാനെൻ്റെ ഗീതകം
നിനക്കായ് മാത്രം ഓമലെ
ഓ ഓ ഓ ഓ
ഓർമ്മതൻ ഓളങ്ങൾ
ഒളിമിന്നി ചിതറി
വഴിയിൽ പൂത്തൊരു
പ്രണയ പുഷ്പമേ
എവിടെയാണെങ്കിലും
നിൻ മിഴി പൂക്കളെന്നും
നനയാതെ ഇരിക്കട്ടെയെന്ന്
ആശിച്ചു പോകുന്നുയിന്നും
ജീ ആർ കവിയൂർ
03 03 2023
Comments