ഇത് ഭാരമോ...

ഇത് ഭാരമാ....

"ജയ ജയ കേശവ ജഗൻനാഥാ ഹരേ
ജന്മ ദുഃഖ നാശകനെ ശരണം ശരണം 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ."....


ഓ കരുണാകരാ ജഗത് പാലക
ഇത് ഭാരമോ എന്നാത്മാവിനെ
പരിപാലിക്കുന്നതിനായ് ഹരേ
പരബ്രഹ്മമൂർത്തേ! കൃഷ്ണാ! 

നീ പ്രപഞ്ചം തന്നെയല്ലോ!
നീ തന്നെ മാതാവിനെ  നിൻ്റെ
വായിലൂടെ ലോകമാകവേകാട്ടിയില്ലേ
നാരായണ! കൃഷ്ണാ! ഭഗവാനെ കൃഷ്ണാ! 


നീ ദേവന്മാർക്കായ് മന്ഥര പർവ്വതം
ആമയായുർത്തിയതില്ലേ സാഗര മദനത്തിനായ് ഹരേ! 
ദേവകി നന്ദനനേ!
ദേവകി നന്ദനനേ! ശരണം

നീ തന്നെയല്ലയോ ഗോകുല പാലകനായ്
ഗോവർധനത്തെ കുടയാക്കി മാറ്റി
ഇന്ദ്ര കോപത്തെ നിഷ്പ്രഭമാക്കിയോനെ
കൃഷ്ണാ! ഭഗവാനെ!

നീ തന്നെ നാഥനും  സർവതും നീ തന്നെ
നിൻ പാദങ്ങളിൽ സർവതും സമർപ്പിച്ചി
ടുന്നു
ഈ ദാസനാം ഭക്തൻ ഞാൻ  ഭഗവാനേ!


ഓ കരുണാകരാ! ജഗത്പാലക!
ഇത് ഭാരമോ എന്നാത്മാവിനെ
പരിപാലിക്കുവതിനായ് ഹരേ!.

ജീ ആർ കവിയൂർ
16 03 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “