അലാറമടിക്കാത്ത ദിവസംകവിത സമാഹാരം രചന ചാരുമ്മുട് വത്സലകുമാരി പഠനം ജീ ആർ കവിയൂർ

അലാറമടിക്കാത്ത  ദിവസം
കവിത സമാഹാരം. 
രചന ചാരുമ്മുട് വത്സലകുമാരി.
പഠനം : - ജീ ആർ കവിയൂർ

പേരു പോലെ അന്വർത്തമാണ് പുസ്തകത്തിന്റെ അലാറം അടിക്കാത്ത ദിനങ്ങൾ കൊറോണക്കാലത്തെ അടച്ചിരിപ്പിൽ നിന്നും എഴുതിക്കൂട്ടിയ നിറയെ കവിതകൾ വിഷയം കൊണ്ട് വേറിട്ട് നിൽക്കുന്നു വൃത്തത്തിന് അല്ല അർത്ഥത്തിലാണ് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത് ഏതാണ്ട് 51 കവിതകൾ കൊണ്ടൊരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ട്,  ഗുരുദേവനേയും മാതാപിതാ ഗുരു ദൈവം എന്ന ആശയങ്ങളെ മുൻനിർത്തിയും കവിത വിരിയുന്ന നേരത്തെ കുറിച്ചുള്ള പ്രതിപാദ്യവും അടച്ചിരിപ്പിന്റെ  നാൾവഴികളിൽ അകലം സൃഷ്ടിച്ചിരുന്ന പലതിനേയും സമയമില്ല എന്ന് കരുതി വെച്ചിരുന്നതൊക്കെ സായത്വം ആക്കാൻ മുതിർന്ന വിഷയങ്ങളെക്കുറിച്ച് അകലം വന്ന നാളുകളെ കുറിച്ച് കൊറോണ കാലത്തെക്കുറിച്ച് വർണ്ണിക്കുന്ന കവിതയും സമാന്തരം ആയി കിടക്കുന്ന ലംബം ഇല്ലാത്ത നീളുന്ന റെയിൽവേ പാലത്തിലൂടെ ചിന്തകളെ കടത്തിക്കൊണ്ടു പോകുന്ന കവിത പാളത്തിനും ബോഗിക്കിമിടയിൽ സല്യൂട്ട് എന്ന കവിതയിലൂടെ തന്റെ വ്യാകുലതകൾ,  അതിർത്തി കാക്കുന്ന സൈന്യത്തിനെ കുറിച്ച് ചിന്തിക്കുന്ന കവിയുടെ ആ കവിതയ്ക്കും ഒരു സല്യൂട്ട്. കടൽ ഭിത്തിയുടെ വിതുമ്പൽ കേൾക്കുന്ന കവിയുടെ ചിന്ത ഒരു കുട്ടിയുടെ അനുഭവ സാക്ഷ്യം പറയുന്ന ഹൃദയം, അങ്ങനെ ഒരു  അമ്മയെക്കുറിച്ചും ഒപ്പം കടൽ ഭിത്തിയിൽ വന്നടിക്കുന്ന  വേദനയുടെ തിരമാലകൾ 

ഓർമ്മയ്ക്ക് ഒരു ദിനം ഇത് വളരെ വ്യത്യസ്തമായിട്ട് കവി ചിന്തിച്ച് എടുക്കുന്നതാണ് അമ്മയ്ക്ക് അച്ഛനും എല്ലാം ജനങ്ങൾ വച്ചിരിക്കുന്ന ഓരോ ദിനങ്ങൾ.  അന്താരാഷ്ട്രപരമായിട്ട് ജനങ്ങൾക്ക് ദീനമായിട്ട് ദിനങ്ങളെക്കുറിച്ച് ദീനം ദീനം പറയുന്ന,  അര ദിവസം പോലും സ്വന്തം കാര്യങ്ങൾക്ക് മാറ്റിവെക്കാൻ കഴിയാത്തതിനെക്കുറിച്ച് ചിന്തിച്ച് ഓർമ്മയ്ക്കും  ഒരു ദിവസം വേണം എന്നു പറഞ്ഞ് പറയുന്ന ഒരു കവിത 

വെന്റിലേറ്റർ എന്ന കവിതയിലൂടെ പ്രാണവായുവിന്റെ വില മനസ്സിലാക്കി തരുന്ന ഒരു കവിത ജീവിതത്തിൽ ജനുമൃതികൾക്കിടയിലുള്ള ആ നിമിഷങ്ങളെക്കുറിച്ച് ഭംഗിയായിട്ട് അവതരിപ്പിച്ച് വെന്റിലേറ്ററിന്റെ മഹത്വത്തെ മനസ്സിലാക്കാതെ ജീവിതമാണ് വലുതെന്ന് കാണിക്കുന്ന ഒരു കവിത, നന്നായിട്ടുണ്ട് 

ഗ്രൂപ്പിൽ വന്ന കവിതയിലൂടെ വാട്സ്ആപ്പ് ഫേസ്ബുക്കും സോഷ്യൽ മീഡിയയിൽ ഉള്ള പരസ്പരം ആൻഡ്രോയിഡിലൂടെ പുറം ചൊറിയലുകളെ എടുത്ത്,  വളരെ കൂലംകഷമായിട്ട് ചോദ്യം ചെയ്തിരിക്കുന്നു ഈ കവിതയിലൂടെ 

തിരിച്ചറിയാത്ത ബന്ധങ്ങളെ കുറിച്ച് തിരഞ്ഞുപിടിച്ച് ഓരോ കാര്യങ്ങളും അരുത് എന്നും വേണ്ടതേതന്നുമൊക്കെ വേർതിരിച്ചു കാണിക്കുന്ന, ഒരു നല്ല പുലരിയിലേക്ക് പിറവി എടുക്കണം എന്ന് ഉദ്ബോധിപ്പിക്കുന്ന ഒരു കവിത 
അറിയാതെ പോയ വാക്കുകളിലൂടെ കവി സൗഹൃദത്തിന്റെ ഔന്നിത്യത്തെക്കുറിച്ച്, അത് തകരുമ്പോൾ പറഞ്ഞ വാക്കുകൾ വിനയാകുന്നത്  വളരെയധികം നമ്മളെ മനസ്സിലാക്കിത്തരുന്നു. ഹൃദയത്തിന്റെ നാല് അറകളെ  വേർതിരിച്ചറിഞ്ഞ് ബന്ധങ്ങളുടെ കെട്ടുറപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നു 

ഒരു കോവിഡ് പ്രണയ നൈരാശ്യം എന്ന കവിതയിലൂടെ വൈറസുകളുടെ വരവോടെ മനുഷ്യൻ മുഖംമൂടി വച്ച് ചിരി മറക്കുന്നതിനെ കുറിച്ചും ശ്വാസനാളം കഴിഞ്ഞ് വൈറസുകൾ മുറിവേൽപ്പിക്കുന്ന മനസ്സുകളിലൂടെ സഞ്ചരിക്കുന്ന കവി, പ്രണനിമിഷങ്ങളെ വൈറസാൽ നിരാശപ്പെടുത്തുന്ന രംഗങ്ങളും സൃഷ്ടിക്കുന്ന  നല്ലൊരു കവിത 

കണക്കുകൂട്ടലുകൾ തെറ്റിച്ച് കണക്ക് എന്ന കവിതയിലൂടെ കവി ബന്ധങ്ങളെയും പണമില്ലായ്മയും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തിനെ എടുത്തു കാണിച്ചിരിക്കുന്നു 

ആത്മഹത്യയ്ക്കും തൊട്ടുമുമ്പ് എന്നുള്ള കവിതയിലൂടെ ഒരാളുടെ മരണത്തിനു തൊട്ട് മുൻപ് എടുക്കുന്ന മുന്നൊരുക്കങ്ങളെയാണ്  കവി  ഉദ്ദേശിച്ചത്. വളരെ അധികം ചിന്തിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുപോകുന്ന കാര്യങ്ങളെക്കുറിച്ച്,  ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് വേദനിക്കുന്ന മനസ്സിനെ വിലയിരുത്തി കൊണ്ട് ജീവിതത്തിലേക്ക് കടന്നു വരുന്നതിനെ കുറിച്ച് പറയുന്നു. ആത്മഹത്യയ്ക്ക് മുന്നേ ഉണ്ടാകുന്ന ചിന്തകൾ ആണ് ഏറെ പ്രതിപാദിക്കുന്നത് ഈ കവിതയിലൂടെ 

വിവാഹ പരസ്യത്തിന്റെ പൊള്ളത്തരങ്ങളും അത്  നോക്കി പോകുമ്പോൾ അവസാനം സംഭവിക്കുന്നതും  ഹാസ്യരൂപേണ പറഞ്ഞ് അനുവാചകനെ ചിന്തിപ്പിക്കുന്ന ഒരു കവിത 

മാവേലി നാടുവാണീടും  കാലം എന്ന കവിതയിലൂടെ വൈറസ് ബാധിച്ച ഓണത്തെക്കുറിച്ചുള്ള ചിന്തകളാണ് കവി ഇതിലൂടെ കാണുന്നത് പ്രകൃതിയെ പഴമയിൽ  നിലനിർത്തിക്കൊണ്ട് ആസ്വദിക്കുന്ന ഓണം...   നല്ലൊരു ചിന്തനം 

അലാറം അടിക്കാത്ത ദിവസം എന്ന കവിതയിലൂടെ കവിയും ഉദിക്കാത്ത സൂര്യനെ കുറിച്ചും കൂവാത്ത കോഴിയെ കുറിച്ചും സമയത്തിന്റെ പോക്ക് അവസാനം ഇതെല്ലാമില്ലാത്ത ഒരു സമയത്തെക്കുറിച്ച് ചിന്തിക്കുന്ന കവി,  ഇവിടെ കവി ഒരു പ്രവാചകനായി പോകുന്നു എന്നൊരു തോന്നൽ നല്ല ചിന്തനം 

ചിതലരിച്ച പില്ലറുകൾ എന്ന കവിതയിലൂടെ കവി നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ണൻദേവൻ തേയില തോട്ടങ്ങളുടെ മലനിരകളിലേക്കും  തമിഴകത്തേക്കുമാണ്. ദൃശ്യഭംഗിയുംആദിവാസി ആചാരങ്ങളെയും ഒക്കെ മനസ്സിലാക്കി തരാൻ ഒരു ശ്രമം കവിതയിലൂടെ നടത്തിയിരിക്കുന്നു.. നാടുവിട്ടു വിദേശത്തു പോയ മക്കളുടെ വരവ് കാത്തിരിക്കുന്ന വൃദ്ധ ദമ്പതികളുടെ പഴയ വീടിന്റെ പില്ലറുകൾ ( ഇടുക്കിയിൽ ചിലയിടത്തു പില്ലറിന് മേൽ വീട് ഉള്ളതുകൊണ്ടാവാം ) ചിതലരിച്ചിട്ടും ഓർമ്മകൾക്ക് ചിതലരിക്കാത്ത കാത്തിരിപ്പ്. 
സ്വാതന്ത്ര്യം എന്ന കവിതയിലൂടെ സ്വാതന്ത്ര്യം നമുക്ക് ഏതെല്ലാം രൂപത്തിലാണ് സിദ്ധിക്കേണ്ടത് എന്ന് മനസ്സിലാക്കി തരുന്ന ഒരു കവിത നല്ലൊരു ചിന്തനം 

വടവൃക്ഷം എന്ന കവിതയിലൂടെ കവിയും ഒരു വൃക്ഷമായി മാറി ചിന്തിക്കുന്നു ഒരു വേറിട്ട ചിന്ത 

ഹോൺ  മുഴങ്ങുമ്പോൾ എന്ന കവിതയിലൂടെ ആവശ്യത്തിനും  അനാവശ്യത്തിനും ഹോൺ അടിക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ചും പിന്നിലെ വാഹനത്തിന്റെ മത്സര ഓട്ടത്തിന്റെ അസ്വസ്ഥതയും അനന്തര ഫലവും കവി ചിന്തിക്കുന്നു ഒപ്പം അനുവാചകനെയും ചിന്തയിലേക്ക് ക്ഷണിക്കുന്നു നല്ലൊരു ചിന്തനം 
പ്രണയം എന്ന കവിതയിലൂടെ കവി പ്രണയത്തെ  നിർവചിക്കുന്ന ശ്രമത്തിലാണ്. പല രീതിയിലും പ്രണയത്തിന്റെ അർത്ഥ തലങ്ങൾ  മനസ്സിലാക്കി തരാൻ ശ്രമിക്കുന്നു. 

വിഷാദം മെനയുന്നവർ എന്ന കവിതയിലൂടെ കവിയേറെ നമ്മളെ ചിന്തിപ്പിക്കുന്നു ബിംബസമൃദ്ധമായ ഒരു കവിത ചിന്തയുടെ ഞെരിപ്പോടിൽ  എത്തുന്ന കനൽ വാക്കുകൾ കൊണ്ട് നിറച്ചിരിക്കുന്നു നല്ലൊരു കവിത 


പ്രവാസിയുടെ വിലാപം എന്ന കവിതയിലൂടെ പ്രവാസിയുടെ ഹൃദയം തൊട്ട് ചിന്തിക്കുന്ന കവി പ്രവാസ നൊമ്പരങ്ങൾക്ക് അനുഭവിക്കേണ്ടി കാര്യങ്ങളെ സൂക്ഷ്മം വിവരിച്ചു കാണിക്കുന്നു 

ശവംതീനി പക്ഷികൾ എന്ന കവിതയിലൂടെ ജീവിതത്തിന്റെ ജയപരാജയങ്ങളിലും ജനുമൃതികളിൽക്കിടയിലൂടെ ഉള്ള കാലാവസ്ഥ വ്യതിയാനങ്ങളും എല്ലാം ഉൾക്കൊണ്ട് ജീവിതത്തിനെ പല തട്ടിലേക്ക് ഉള്ള സഞ്ചാരം. അവസാനം വിട പറയുന്ന നേരത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഓർമ്മകളിൽ തളച്ചിടുന്ന തടവറയുടെ സ്വപ്നം കാണുന്ന കവി 

സഹ മുറിയൻ ചതിച്ചാൽ എന്ന ശീഷകത്തിലൂടെ കവി വേറിട്ട ചിന്തകൾ പല ബിംബങ്ങളെ കൂട്ടുപിടിച്ച് ആസ്തികന്റെ അനാസ്തികയും മനപ്പാഠം മനസ്സിലാക്കിക്കൊണ്ട് ഏറെ ചിന്തിപ്പിക്കുന്ന വേറിട്ട ഒരു കവിത 

അക്ഷരങ്ങളെ ഗർഭം ധരിക്കുമ്പോൾ എന്ന കവിതയിലൂടെ ഒരു കവിത എഴുതുമ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥയും 
കവി അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും എല്ലാം കവിതകളിലേക്ക് സന്നിവേശിപ്പിച്ച് അവസാനം ആശ്വാസം കൊള്ളുന്ന മാനസികാവസ്ഥ ആണ് ഈ കവിതയിലെ പ്രതിപാദ്യ വിഷയം ഒരു കവിതയെ പ്രസവിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന ആശ്വാസം കൂടിയാണ് എന്ന്  വിവക്ഷിക്കാം 
അവയവങ്ങൾ കഥ പറയുന്നു എന്ന കവിതയിലൂടെ ജീവിതത്തിന്റെ പലതുറകളിലൂടെ സഞ്ചരിച്ച് അവസാനം എത്തിച്ചേരുന്ന സന്ധ്യകളെ  തൊട്ടറിയുന്ന 
കവി അനുവാചകനെയും ആ ചിന്തയിലൂടെ അഭിരമിപ്പിക്കുന്നു നല്ലൊരു കവിത 

ഷെയർ എം ഇഷ്ടം കെ എന്ന കവികവിതയിലൂടെ ജീവിതമെന്ന ഒരു ഊഹ കച്ചവടത്തിന്റെ തിരക്കും അതിൽ അനുഭവപ്പെടുന്ന ഏകാന്തതയോടെയും കഷ്ടനഷ്ടങ്ങളുടെ നോവുകളെ പറ്റിയും പ്രതിപാദിക്കുന്ന ഒരു ചിന്തനം 

ശരിയും തെറ്റും എന്ന കവിതയിലൂടെ ജീവിതത്തിൽ ഉണ്ടാവുന്ന ഉയർച്ച താഴ്ചകളുടെ കണക്കെടുക്കുന്ന കവി മറ്റുള്ളവരെയും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു 

സൗഹൃദ ത്തേരിൽ മഴ നനയാം എന്ന ഈ കവിതയിലൂടെ സൗഹൃദങ്ങളുടെ പിണക്കവും പരിഭവവും ഒപ്പം നന്മയും ചേർത്ത് കവിതയെ ഒരു നല്ല അന്തരീക്ഷത്തിലേക്ക് നടത്തുന്നു 

പണയ വസ്തു എന്ന കവിതയിലൂടെ പ്രണയത്തിന്റെ ഇരുളാഴങ്ങളിലൂടെ സഞ്ചരിച്ച് വാർദ്ധക്യത്തിലേക്ക് നടന്നു നീങ്ങുന്ന വരണ്ട ഒരു ജീവിതത്തെ പ്രതിപാദിക്കുന്ന കവിത 

മദ്യം തളർത്തുന്ന മധുര സ്വപ്നങ്ങൾ 
എന്ന കവിതയിലൂടെ നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ ലഹരി മദ്യത്തിന്റെ ആസക്തിയാൽ നഷ്ടമാകുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു ഈ കവിതയിലൂടെ കവി 

പുഴയുടെ കരച്ചിൽ എന്ന കവിതയിലൂടെ കവി സ്വയം ഒരു പുഴയായി, വരണ്ട മണ്ണിന്റെ മണം ഏറ്റു വാങ്ങി  ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ ഒഴുകുന്ന കാഴ്ചകളിലൂടെ ഒഴികി ഇറങ്ങുന്നു. 
നിഴലുകളെ സ്നേഹിക്കണം എന്ന കവിതയിലൂടെ കവി പലവട്ടം കൂടെ സഞ്ചരിക്കുന്ന പെട്ടെന്ന് മഴ വരുമ്പോൾ അപ്രത്യക്ഷമാകുന്ന നിഴലിന്റെ സ്വഭാവം മനസ്സിലാക്കി നൊമ്പരം കൊള്ളുന്ന കവി അനുവാചകനെ ഏറെ ചിന്തിപ്പിക്കുന്നു 

ഭാരതം എന്ന കവിതയിലൂടെ കവി വ്യാകുലപ്പെടുന്നത് നാം മനസ്സിലാക്കാത്ത കാര്യങ്ങൾ വിദേശികൾ പറഞ്ഞു മനസ്സിലാക്കുമ്പോൾ സ്വന്തം രാജ്യത്തെ കുറിച്ച് അറിയുന്നത്. ഒരുമയുടെ പെരുമയാണ് ഭാരതം സമത്വസുന്ദരമായ ഭാരതത്തിനെ കുറിച്ച് അഭിമാനം കൊള്ളുന്നു കവി 

സമത്വം മരിക്കുന്നു എന്ന കവിതയിലൂടെ ഭൂമിയിലെ മനുഷ്യരുടെ ആ സമത്വം മതത്തിനും ജാതിക്കും എന്തിന് ആണ് പെണ്ണ് എന്നിവയുടെ വേർതിരിവ് ഉണ്ടാക്കി സമത്വമില്ലായ്മയെ കുറിച്ച് വേദനക്കൊള്ളുന്ന കവി 

ഫ്ളാഷുകൾ മിന്നുമ്പോൾ എന്ന കവിതയിലൂടെ ഇന്ന് നടക്കുന്ന സമ്മാനദാനങ്ങളും അവാർഡുകളും കേവലം കാട്ടിക്കൂട്ടലുകൾ ആണെന്ന് മനസ്സിലാക്കിത്തരുന്നു ഈ കവിതയിലൂടെ 

മലയാളം എന്റെ അഭിമാനം ഈ കവിതയിലൂടെ ഭാഷ ഏറെ നെഞ്ചിലേറ്റുന്ന കവി മറ്റുള്ളവരെയും ഭാഷയുടെ ഔന്നിത്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നു

ആതുരസേവനം ആയുസ്സിന്റെ ജാമ്യമല്ല 
എന്ന കവിതയിലൂടെ കവി മാറിവരുന്ന ഇന്നിന്റെ നേർക്കാഴ്ച മനസ്സിലാക്കിക്കൊണ്ട് അനുവാചകനെ മനസ്സിലാക്കി കൊടുക്കുന്നു ആതുര സേവനത്തിന്റെ പേരിൽ  ആയുസ്സിന്റെ താക്കോൽ കരുതാൻ കഴിയാത്ത സാദാ മനുഷ്യരാണ് ജീവനക്കാരും എന്ന്  വെളിവാക്കുന്നു ഒപ്പം  ദൈവം വിശ്വാസത്തിൽ മനസ്സിനെ തിരിച്ചുവിടുവാനും  ചിന്തിപ്പിക്കുന്നു 

മഴയുടെ സംഗീതം എന്ന കവിതയിലൂടെ 
മഴയുടെ താളാത്മകതയും ബാല്യത്തിന്റെ ഓർമ്മയിൽ ഗൃഹാതുരത മനസ്സിലാക്കിത്തരുന്ന കവിത മഴയുടെ വിവിധ വർണ്ണങ്ങളും  ചലനങ്ങളുമൊക്കെ ചിന്തിപ്പിക്കുന്ന ഒരു കവിത മണ്ണിന്റെ ഗന്ധം മനസ്സിലാക്കി തരുന്ന കവിത 

സ്വപ്നങ്ങൾ തളിരിടുമ്പോൾ എന്ന കവിതയിലൂടെ ആത്മാവിന്റെ പല ഭാവങ്ങൾ സ്വപ്നത്തിലൂടെ സാക്ഷാത്കരിക്കുന്ന വേദനകളെ അതിജീവിക്കുന്ന ഇന്ധനം സ്വപ്നത്തിലൂടെ തേടുന്നു 

മത്സരം എന്ന കവിതയിലൂടെ 
മത്സരത്തിലൂടെ പരാജയത്തിന്റെ നോവുകളെയും സാന്ത്വനം  തേടുന്ന മനസ്സിന്റെ അഭിവാഞ്ജയേയും 
വിജയത്തിലേക്ക് വിരൽ ചൂണ്ടുന്ന കവിത 

ചിക്കൻ സിക്സ്റ്റി ഫൈവ് 

ഈ കവിതയിലൂടെ കവി ഭൂമിയിൽ മനുഷ്യന് മാത്രമല്ല മറ്റുള്ള ജീവജാലങ്ങളുടെയും ആണ് എന്ന് വ്യക്തമാക്കി തരുന്നു പിടയ്ക്കുന്ന ഒരു കോഴിയുടെ നൊമ്പരം മനസ്സിലാക്കി തരുന്നു തീൻ മേശയിൽ എത്തുന്ന ചിക്കൻ സിക്സ്റ്റി ഫൈവ് എത്ര നൊമ്പരമുണ്ട്.. അതും ഒരു ജീവനായി എന്നാരും ചിന്തിക്കാതെ പോകുന്നു. വേറിട്ട ഒരു ചിന്ത 

വാർദ്ധക്യം വൈകല്യമാകുന്നത് 
ഈ കവിതയിലൂടെ അംഗീകാരം ലഭിക്കാത്ത വൃദ്ധ മനസ്സുകളെ മനസ്സിലാക്കിത്തരുന്ന കവി വേറിട്ട ചിന്തകൾ പ്രധാനം ചെയ്തു. അനുവാചകനെ ചിന്തിപ്പിക്കാൻ ഉതകുന്ന കവിത 

ഫലമറിയും മുമ്പ് ഈ കവിതയിലൂടെ  ആസന്ന  മരണം കാത്തു കിടക്കുന്ന മനസ്സുകളുടെ വേദന, തിരിച്ചറിവ്  മനസ്സിലാക്കിക്കൊണ്ട് 
ഫലമറിയാൻ കാത്തിരിക്കുന്നതും അവയവങ്ങളുടെ ലഭ്യതയും ഒക്കെ കാത്തു കഴിയുന്ന  മനസ്സുകളുടെ ചിന്തകൾ  വളരെ സൂക്ഷ്മതയോടെ ഷ്മം മനസ്സിലാക്കി തരുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു 


ചെലോടത്ത് ശരിയാകും ചെലോവടത്ത് ശരിയാവില്ല 
ജയപരാജയങ്ങളുടെ,  കാലങ്ങളുടെ കുത്തൊഴുക്കിൽ കുറ്റബോധത്തിന്റെ മൗനങ്ങൾ  പേറുന്ന മരണമെന്ന അന്ധകാര കോട്ടയിൽ അടങ്ങുന്ന ചിന്തകൾ മറക്കുകയും വിജയത്തിന്റെ പാതയിലൂടെ മുന്നേറാൻ ശ്രമിക്കുകയും ചെയ്യുന്ന  മനസ്സിന്റെ മിടിപ്പാണ് 
ഈ കവിത 

അവലോകാരൻ 
ജി ആർ കവിയൂർ 
26 03 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “