എന്റെ അസ്ഥിത്വം

എന്റെ അസ്ഥിത്വം 

ഞാനൊരു തടാകമല്ല 
ഞാനൊരു പുഴയുമല്ല 
ഒഴുകും നദികളിലുണ്ട് 
ഏറെ ഞാനെന്നും

ഇല്ലൊരിക്കലും തടയണയായ്
തടസ്സമാവാനൊരുക്കമല്ലൊരിക്കലും 
അരികുചേർന്ന് ഒഴുകാനാണ് ആഗ്രഹം 

ഞാനൊരു പനിനീർ പുഷ്പമല്ല 
പിന്നെ താമരയോ അല്ലേയല്ല 
ഉണങ്ങിയാലും സുഗന്ധമെറെയുണ്ട് 
എനിക്ക് മരണമില്ല 

രാവും അല്ല പകലുമല്ല 
ഞാനൊരു സന്ധ്യയാണ് 
രണ്ടു സമയങ്ങളെയും 
ഒന്നിപ്പിക്കുന്നു
ചുണ്ടുകളിൽ ചായയുടെ സ്വാദായ് ചേർന്നുനിൽക്കുന്നു  

സൂര്യനുമല്ല ചന്ദ്രനുമല്ല 
കേവലമൊരു പ്രകാശകിരണമാണ് 
സ്വർണ്ണ വർണ്ണമോ വെള്ളി നിറമോയല്ല
പിന്നെയോ ഒരു പ്രകാശ ധാരയായി നിലകൊള്ളുന്നു 

ഒരു സ്വർണ കലശമോ 
ഒരു വെള്ളി കിണ്ണമോയല്ല 
ഞാനൊരു മൺകുടമല്ലോ 
തുള്ളി തുള്ളിയായി പലരുടെയും ദാഹത്തിന്റെ അറുതിയിലും 
തൃഷ്ണയിലും നിറയുന്നു 

ഞാനൊരു നിശബ്ദതയല്ല
ഞാനൊരു ആരവവുമല്ല 
കേവല ഒരു മധുരമാണ് 
മറ്റുള്ളവരുടെ വിചാരങ്ങളിൽ
അലിഞ്ഞുചേരുന്നു
ഏവരുടെയും ആചാരങ്ങളുടെയും വിചാരങ്ങളുടെയും നിഴലായി തുടരുന്നു 

ജീ ആർ കവിയൂർ 
24 03 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “