ഗാനം ഹോളി

ഗാനം ഹോളി 


ഹോളി ഹോളി ഹോളി ഹോളി 
ഹേമന്തമകന്നൊരു വാരി വിതറും 
നിറങ്ങളാൽ നർത്തനമാടും 
വർണ്ണങ്ങളുടെ വസന്തോത്സവം 
ഹോളി ഹോളി ഹോളി ഹോളി 

ഹോളികയുടെ അഗ്നിപ്രവേശവും 
പ്രഹ്ളാദന്റെ രക്ഷയുമായ്
നന്മയുടെ വിജയമല്ലോ 
ഹോളി ഹോളി ഹോളി ഹോളി 

സതീദേവിയുടെ ദേഹ ത്യാഗമറിഞ്ഞോരു 
പരമശിവന്റെ തപസ്സിനെ ഹനിക്കാൻ വന്ന 
കാമദേവനെ തൃക്കണ്ണാ ഭസ്മമാക്കിയ 
ഓർമ്മനാളുടെ ആഘോഷമല്ലോ
ഹോളി ഹോളി ഹോളി ഹോളി 

കണ്ണൻതൻ നിറം കറുത്തതാണെന്ന് 
അമ്മയെശോദയയോട് ആരാഞ്ഞ നേരം 
രാധയുടെ നിറം വർണ്ണങ്ങളാൽ പൂശിയ 
ദിനമല്ലോ സന്തോഷത്താൽ ആഘോഷിപ്പു 
ഹോളി ഹോളി ഹോളി ഹോളി 

ഭാങ്കിന്റെ ലഹരിയിൽ 
ബുജിയുടെ മധുരം തിന്ന് 
നിറങ്ങളുടെ ഉത്സവമായി
 ആടി തിമിർക്കുന്നു 
ഹോളി ഹോളി ഹോളി ഹോളി 

ജിീആർ കവിയൂർ 
06 03 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “