ഗാനം
ഗാനം
കുളിർതെന്നലൂയലാടുംനേരം
ചിരിതൂകിനിൽക്കുംമണിതിങ്കളേ!
മറയ്ക്കുന്നതെന്തേ മുഖം
നീ മുകിലാടയാൽ!?
പിണക്കത്തിലോ
അതോ നാണത്തിലോ?
കുന്നും മലയും താഴ്വാരവും
അരുവിയും പുഴയുടെയോരൊത്ത്.
ഓലപ്പീലി ചൂടും കേരവൃക്ഷങ്ങളും
കുയിൽ പാടും ചോലകളും!
പച്ചപ്പനംതത്ത കൊത്തിപ്പെറുക്കും
പാടത്തുയെങ്ങാനും
നീ
കണ്ടുവോയെൻ കണ്മണിയാളെ?
അറിയിക്കുമോയെൻ
മധുരനോവ്.
കുളിർതെന്നലൂയലാടും
നേരം,
ചിരിതൂകി നിൽക്കുന്ന
മണിത്തിങ്കളേ
മറയ്ക്കുന്നതെന്തേ മുഖം? നീ മുകിലാടയാൽ
പിണക്കത്താലോ
അതോ നാണത്താലോ?
ജീ ആർ കവിയൂർ
02 03 2023
Comments