സത്യമിത് പറഞ്ഞാൽ.....

സത്യമിത് പറഞ്ഞാൽ.....

എന്നാൽ ഇനി ഒരു കഥയുര ചെയ്യാം 
എന്നുടെ വായിൽ തോന്നിയ പോലെ 
അതു കേട്ടിട്ട് ആർക്കും പരിഭവമരുതേ  
അറിഞ്ഞതു കേട്ടതു പറയണമല്ലോ...

സന്ധ്യമയങ്ങും നേരത്തല്ലോ
കമലാപതിയും വീണാപിതാവും 
സാക്ഷാൽ കേരള ദേശമതാകെ 
വെറുപ്പിച്ചു കൊണ്ടു തുപ്പൽ മഴയതു
പെയ്യിച്ചു കൊണ്ട് കുറേ നുണകളുടെ 
കഥകളുമായതാ വന്നിരുന്നു നിത്യം 
വിജയചരിതമതു കേട്ടുമടുത്തോമു
കൊമരന്മാരാം ജനതതിയതാ
കുമ്പിളിൽ കഞ്ഞി കിട്ടാതെ അങ്ങ് 
ഒരുങ്ങുന്നുണ്ടേ കാണാനുള്ളത് പറയേണ്ടതില്ലല്ലോ കണ്ടു കൊൾകിനി
വരുമൊരു ദിനം കാത്തുകഴിയുന്നുണ്ടേ
വിരലിൻ ബലമിഹ കാട്ടാനായി
കാട്ടാ  ഗുസ്തി കാട്ടുന്നിവരുടെ 
കാണാനായിതാ കാണിക്കാരനാം 
ദേവകീ തനയനും അനിതാ പതിയുമാം
ചെന്നികുത്തും ചന്തമുള്ള ചിരിയുമായിതാ  
വെള്ളപൂശാനായി ഇറങ്ങിയിട്ടുണ്ടിഹോ
നീയെന്നുടെ പുറമതു ചൊറിയുകിൽ 
നിന്നുടെ പുറവും ചൊറിഞ്ഞീടാമെന്ന് 
അയ്യോ മടുത്തേയിവരുടെയീ
അയ്യഞ്ചു വർഷം മാറി മാറി നടത്തും 
തുള്ളലുകളും തുമ്മലും കണ്ടു മടുത്തേ
കള്ളുമുഴുത്തൂ തുള്ളിമടുത്തു 
കള്ളങ്ങളെറെ കണ്ടു മടുത്തു 
വരുമിനിയെന്നീ കള്ളവും ചതിയുമില്ലാ
വാമനൻ ചവിട്ടി ഉയർത്തിയോരു
വലിയ തമ്പുരാനാം മഹാബലി തമ്പുരാൻ 

ജി ആർ  കവിയൂർ 
14.08.2020
03:49 Am

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “