തിരുവോണം വരുമിനിയും

 



തിരുവോണം വരുമിനിയും 



ഓണനിലാവിന്റെ നാട്ടിലെനിക്കിന്നു  

ഓർമ്മകൾ കൊണ്ടൊരു പൂക്കളം 

ഓടിയകന്നോരാ സന്തോഷങ്ങളൊക്കെ 

ഒഴിഞ്ഞു കൊഴിഞ്ഞു പോയല്ലോ 


ഒരുചെറു പുഞ്ചിരിക്കും മുഖങ്ങളിൽ 

ഒളിമങ്ങുന്നുവല്ലോ മുഖാവരണങ്ങളാൽ 

ഒഴിയാ ദുഃഖത്തിന് ഓളങ്ങൾ തീർക്കുന്നു 

ഓലം തീർക്കുമൊരാഘോഷങ്ങളിന്നെവിടെ   



ഓമൽക്കിനാവിന്റെ പടികടന്നെത്തും 

ഒലോലം പാടും വായ്ത്താരികളൊക്കെ

ഒരുചെറു അണുവിന്റെ മുന്നിലായിതാ  

ഒരകലം പാലിച്ചു നിൽക്കുന്നുവല്ലോ ..!!


ഓടക്കുഴൽ മീട്ടും നാദങ്ങളുണരും 

ഓണനിലാവിന്റെ നാട്ടിലിനിയും

ഒത്തൊരുമിക്കുമാ നല്ലനാളുകളൊക്കെ 

ഓരോന്നായിനിയും വന്നിടുമല്ലോ ..!!


ജീ ആര്‍ കവിയൂര്‍

31 08 2020 

photo credit to Anoop Kumar V

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “