ഓർമ്മകളിലെ ഓണം

 

ഓർമ്മകളിലെ ഓണം 


വേലിക്കൽവന്നു എത്തി നോക്കുന്നു

മുറിവാലൻതുമ്പിയും തുമ്പമില്ലാതെ

തൂമന്ദഹാസം പൊഴിക്കും തുമ്പമലരും

കുയിലുകൾ ആർത്തു പാടി പഞ്ചമം


കാറ്റും മഴയും വഴിമാറി വെയിലു ചിരിച്ചു

പൂവ് തേടി പോയൊരെൻ ഓർമ്മകളും

സുഗന്ധം പരത്തി ഉന്മേഷമോടെ ആർത്തു വിളിച്ചു  

വരവായി പൊന്നോണമെന്നു കുട്ടികുറുമ്പുകൾ


കഴിഞ്ഞു കൊഴിഞ്ഞൊരു നല്ലകാലത്തിന് സന്തോഷം

മറക്കാതെ അടി പാടിയിന്നു

'' മാവേലി നാട് വാണീടും കാലം

മാലോകരെല്ലാം ഒന്നുപോലെ ......''


ജീ ആർ കവിയൂർ

19 .08.2020

photo credit to @Nifiba Suneer ‎

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “