ഓണം ഓർമ്മയായ്‌

 

ഓണം ഓർമ്മയായ്‌


പുത്തുലഞ്ഞേ പൂത്തുലഞ്ഞേ 

പുഞ്ചപ്പാടങ്ങൾ പൂത്തുലഞ്ഞേ

പുഞ്ചിരിതൂകിയെന് മനംനിറഞ്ഞേ


പൂത്തുമ്പികൾ വരവായ്‌ 

ചിങ്ങക്കാറ്റിനും പുതു ഉണർവ് 

പൂവിളിയുണർന്നില്ല പാരാകെ.


പെയ്തൊഴിഞ്ഞു മാനവും  

പോയകന്നു കർക്കിട മഴയും .

പൊന്നോണം വരുമെന്ന് പക്ഷികൾ പാടി


പൂനിലാവും വന്നു പ്രഭ നിറച്ചു .

പുലരുന്നതെന്തേ മനസ്സിൽ ഭീതിയിനിയും. 

പല്ലിളിച്ചു നിന്നു മഹാമാരിയും .


പതിവിൻ പല്ലവി തുടർന്നു വീണ്ടും 

പതിരെല്ലാം തൂറ്റിയകറ്റി കാറ്റിൻ കൈകളാൽ   

പഴമനസ്സു തേങ്ങി പൊന്നോണമുണ്ണാൻ...

    


ജീ ആർ കവിയൂർ

18.082020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “