കവിമനം ഉണർന്നു

കവിമനം ഉണർന്നു

കാതോർത്തു കളകളാരവം
പാടുന്നു പുഴ അകലെ നിന്നും 
കരയുടെ കദനങ്ങളാലേതോ 
പൊള്ളയാം ഇല്ലിമുളം ചില്ലയിൽ 

കാറ്റിന്റെ കൈകളാലുതിരുമാ
മോഹന മധുര സംഗീതാലാപനമോ
അതു കേട്ടു കൊഞ്ചും മൊഴിയാൽ 
കളകാഞ്ചി പാടുന്നു കള്ളിക്കുയിലും

ചീവീടും  ചേർന്നു  പക്കവാദ്യം 
മഴയുടെ മണ്ഡുകങ്ങളും തുടർന്നു 
പ്രകൃതിയുടെ വർണ്ണനകളോരോന്നും കേട്ട് 
തകൃതിയായി മയിൽപ്പെടയായ്

കാൽച്ചിലങ്ക കിലുക്കി മെല്ലെ 
കവിത നൃത്തം വച്ചു വിരലുകളിൽ
കവിമനമുണർന്നറിയാതെ അതാ 
കരകവിഞ്ഞൊഴുകി ആലോലമായ്

ജീ ആർ കവിയൂർ
18.08.2020.
Photo credit to kalyanpur Anand

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “