ഗാനം ഞാനിവിടെ

ഗാനം  ഞാനിവിടെ 

നാം കണ്ടു പിരിഞ്ഞൊരാ വഴിയിൽ ഞാനിന്നും 
നിന്നോർമകളിൽ ഉറങ്ങിടുന്നു
വേദനയോടെന്നും കണ്ണുനീർ തൂകി
ഞാൻ ഇവിടെതന്നെ കാത്തിരിക്കും (നാം )

മഴയുടെ കണ്ണുനീർ കുതിച്ചുയരുമ്പോൾ
നീയറിയുക ആ കണ്ണീരെന്റേതെന്നു 
അപ്പോൾ അസ്വസ്ഥയായ് തോന്നിയാൽ കരുതണേ 
കണ്ണു തുറന്നു ഞാൻ ഉറങ്ങിയെന്ന് 

ഉടഞ്ഞു ചിതറിയ കണ്ണാടിപോലെന്റെ
മനസ് പൊടിഞ്ഞതും നിനക്ക് വേണ്ടി(നാം )

വഴിയരികിൽ കാണും ഉടഞ്ഞൊരു കല്ലിനും
ചൊല്ലുവാനൊത്തിരി കാര്യമുണ്ട്
ഒറ്റപ്പെടുത്തലിൻ നൊമ്പരമെത്രയോ
മറക്കുവാനാകില്ല മരണം വരേ (നാം )

എപ്പോൾ ഞാൻ ഈ നദീതീരത്ത് വന്നാലും
ഇളക്കിമറിക്കുമെൻ ഓർമ്മകൾഓളമായ്
വെള്ളത്തിലൂടെ യിറങ്ങി നടന്നിട്ടും
മനസിലോ ഭയത്തിൻ തിരയടികൾ 
മണലിൽ ഇരുന്നു നാം തീർത്ത മൺകൂനകൾ
ഇന്ന് ഞാൻ എല്ലാം ഉടച്ചു തീർത്തു (നാം ) 

ജീ ആർ കവിയൂർ
29 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “