ശാഠ്യം അഥവാ വാശി

ശാഠ്യം അഥവാ വാശി

ശാഠ്യം പിടിയ്ക്കു ! ലോകം തന്നെ മാറട്ടെ !
അവ കാരണം തെറ്റായിട്ടുള്ളവ 
ശരിയിലേയ്ക്കു വഴിമാറി നടക്കട്ടെ !
മരുഭൂവിൽ നദികളൊഴുകട്ടെ !
പച്ചപ്പാർന്നു വരട്ടെ ! വരണ്ട മണലിതിൽ !

ശാഠ്യം ! വിശക്കുന്നവർക്ക് അന്നം ലഭിക്കട്ടെ !
കരയുന്നവനെ ചിരിപ്പിയ്ക്കാനാവട്ടെ!
 ശാഠ്യത്താൽ
പ്രോത്സാഹനം നൽകു !

 മാനസികമായി തളർന്നവനും
ക്ഷീണിതനും ഒരു കൈ സഹായം നൽകു !

വാശി പിടിയ്ക്കു ! കൊടുങ്കാറ്റിലും ചിരാത് തെളിയിയ്ക്കാൻ 
ശാഠ്യം പിടിക്കു!

 വഴികൾ തീർക്കാൻ ,
വൻ മലകളും വഴി മാറി നിൽക്കട്ടെ !
ഓരോ വാക്കുകൾ കേട്ട് തലകുനിയ്ക്കുന്നത്
കേവലം ഭീരുത്വമാണ് !

പലപ്പോഴുമീ വാശി അനിവാര്യമാണ് !

വാശിയാൽ സത്യം ഒരിയ്ക്കലും മറയ്ക്കപ്പെടാതെയിരികട്ടെ !

വാശി വേണം  !
സത്യാഗ്രഹം നിർത്താതെ തുടരട്ടെ !

ശാഠ്യം പിടിയ്ക്കു ! പല തോൽവികളും
 വിജയമായി മാറട്ടെ !
എത്ര കഠിനമായവയുംസരളമാവട്ടെ !
വാശിവേണം!

 അനേകർ , ഏകരായിത്തീരട്ടെ !
പക്ഷം പിടിക്കുന്നത് നിർത്താൻ വാശിയാവട്ടെ !

കപിയിൽ നിന്നും കവിയായി മാറാൻ വാശിപിടിക്കുക !
അന്ധകാരം പ്രകാശമാനമാവട്ടെ !
വാശി പിടിയ്ക്കുക ! നക്ഷത്രങ്ങൾ ഭൂമിയിലേക്കിറങ്ങട്ടെ !
കനവുകൾ മറ്റുള്ളവരുടെ സത്യമാവട്ടെ !
; നിങ്ങളെയുമാരെങ്കിലും സ്നേഹിയ്ക്കട്ടെ !!!

ജീ ആർ കവിയൂർ
03 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “