അനുരാമുണർന്നു

അനുരാമുണർന്നു

കുരുനിരകൾ താളമിട്ടു നൃത്തം വച്ചു
ചിങ്ങ കാറ്റുമെല്ലെ വന്നു മുത്തം വച്ചു
പൂനിലാ പുടവ ചുറ്റി നാണത്താൽ മുഖംമറച്ചു
പൂമുഖത്താരെയോ കാത്തിരുന്നു കൺകഴച്ചു 

പുലരിത്തുടപ്പോടെ പൂമാരനണഞ്ഞു പുഞ്ചിരിച്ചു
പൂന്തേനുണ്ണാൻ പൂമ്പാറ്റകൾ ചിറകടിച്ചു
പറന്നകന്നെവിടേയോ പൂമ്പൊടി സമ്മാനിച്ചു 
പുത്തൻ പ്രതീക്ഷകൾ പിന്നെയും കായിട്ടു

ഋതുക്കൾ മാറി മറഞ്ഞു സന്തോഷം അലയടിച്ചു
പൂങ്കുയിലുകൾ പാടി പഞ്ചമം 
മയിലുകലാടി മായാ പ്രപഞ്ചം
മഴനൂലുകൾ നെയ്തു സ്വപ്നം.

എങ്ങും അലയടിച്ചു ആഹ്ലാദം
മനസ്സിൽ മത്താപ്പു പൂത്തിരികത്തി
ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
മധുര രാഗമുണർന്നു അനുരാഗം...!!

ജീ ആർ കവിയൂർ
17 03 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “