പ്രണയമേ നിന്നെ...

പ്രണയമേ നിന്നെ...

നീ കാറ്റ് ആണെങ്കിൽ 
നിന്റെ കൂടെ കൂട്ടുകയെന്നെ
അതിനുമുമ്പ് ആരെങ്കിലും
ഒഴുക്കിക്കൊണ്ടു പോകുന്നേ 

കണ്ണാടിയായി ജീവിച്ചത് ഞാൻ 
ഉടഞ്ഞുപോകും മുന്നേ രക്ഷിക്കുകയെന്നെ
ദാഹം തീർക്കണമെങ്കിൽ മഞ്ഞുതുള്ളി വാങ്ങിക്കാമായിരുന്നു 
മുറിവുകളുണ്ടെങ്കിൽ മരുന്നു വാങ്ങാമായിരുന്നു 

ഞാൻ ഇത് സമ്മതിക്കുന്നു 
ധനം സമ്പാദിച്ചില്ലയൊട്ടുമേ
പക്ഷേ നിന്റെ ഓരോ വേദനയും ഞാൻ വിലയ്ക്കുവാങ്ങാൻ ഒരുക്കമാണ് 

എപ്പോ നീ പറയുന്നു ഞാൻ പോകുന്നുയെന്ന് 
വിചാരിക്കുന്നു നീ വീണിട്ടും സ്വയം രക്ഷിക്കുമെന്ന് 
പ്രകാശമായി അന്ധകാരത്തിനെ മറികടക്കുമെന്ന് 
കാലാവസ്ഥയോ പരിധി സ്ഥിതിയോ തീയതി ദിനമോ ഇല്ലായിരുന്നു 
ആർക്കറിയാം നീ ഇങ്ങനെ നിറം മാറുമെന്ന് 

ഇപ്പോൾ നീ പറയുന്നു എന്നോട് ഞാൻ പോകുന്നെന്ന് 
എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ നിയന്ത്രണമില്ലാതെ തുളുമ്പുന്നല്ലോ 
ഇനി പറയരുതേ കൂടെ കരയില്ലെന്ന് 
അധികം ഒക്കെ പർവ്വതത്തിൽനിന്നു വല്ലോം ഒഴുകി വരുന്നത് 

നീ സ്വപ്നത്തിൽ വന്നാലുമെന്റെ തായി മാറണേ
മരു സ്ഥലത്താണെങ്കിലും നിൻ വരവോടെ
മഴപെയ്യുമല്ലോ
വന്നു നോവിച്ച കാറ്റ് ഏതെന്നെറിയില്ല 
വേദനിക്കുന്ന ഹൃദയത്തിന്റെ മരുന്നെത് 
നീയീ ഹൃദയത്തെ വിലങ്ങുവച്ചു എങ്കിലും 
ഇനിയൊന്നു പറയുക ഏതു നിയമമാണ് എ എന്നിൽ ആരോപിക്കപ്പടുന്നത് 

ഇതറിയില്ല ഞാനെന്തിന് വഴിതെറ്റുന്നു 
രാത്രിയെന്നോ പകലെന്നോ തെറ്റി മറയുന്നു 
നിന്നെ കണ്ടപ്പോൾ മുതൽ ഞാനിത്രയുമറിയുന്നു
നീയും സുഗന്ധ പൂരിതമാകുന്നൊപ്പം ഞാനും 

മഴയില്ലാഞാലും മേഘം ഗർജിക്കുന്നുവല്ലോ
പാറിപ്പറന്നു വല്ലോ നിൻ കാർകൂന്തലും  ഞാനും ഇളകിമറിയുന്നുവല്ലോ  
മദമിളകിയൊരു ഭ്രമരമെന്തിനാണ് പൂവിനോട് ആഗ്രഹിക്കുന്നത്
നീ അറിയുന്നുണ്ടല്ലോ ഞാനും 

എപ്പോഴും വർണ്ണമാണ് സ്വപ്നം മിഴികളിൽ  നിറയുന്നു 
എന്നിട്ടും അടഞ്ഞ കണ്ണുകളിൽ നിന്നും 
കണ്ണുനീർ ഒഴുകുന്നുവല്ലോ
ഉറക്കം എങ്ങിനെ വരും കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു 
അവിടെ നീ മാറുന്നുവല്ലോ ഇവിടെ ഞാനും 

ശിഖരത്തിൽ നിന്നും പിണങ്ങിയങ്ങിയെന്ന് മൊട്ടുകൾ പോയപ്പോൾ 
അന്നുമുതൽ നമ്മുടെ ഭാഗ്യവും പോയി മറിഞ്ഞുവല്ലോ 
അവസാനമായി കണ്ടുമുട്ടലിനായി കാണാൻ ചെന്നപ്പോൾ 
ഒഴിഞ്ഞ പ്ലാറ്റ്ഫോമ് വണ്ടിയൊ പോയിരുന്നു 

ഒന്നൂടെ നിന്നെ കണ്ടു കൊള്ളട്ടെ 
അറിയില്ലയീ ദർപ്പണമുണ്ടാകുമോയില്ലയോ 
അടുത്തുവരു നിന്റെ ഗന്ധം അറിയട്ടെ 
ഇനി ഒരുപക്ഷേയീ ചന്ദനം കിട്ടിയില്ലെങ്കിലോ 

അറിയില്ല ഏത് തരത്തിൽ ആണോ കാറ്റടിച്ചു വരുന്നത് 
വീണുകിടക്കുന്ന കരിഞ്ഞ മുട്ടുകളും വിടർന്നു വല്ലോ 
അറിയില്ല ചിലപ്പോൾ വീണ്ടുമീ മധുവനം കിട്ടിയില്ലെങ്കിലോ 

എത്രയോ തവണ ആ പങ്കുവെച്ചു ആഹാരം അറിഞ്ഞോ അറിയാതെയോ വിരലുകൾ കടിച്ചു 
സമുദ്ര തീരത്തിരുന്ന് പരസ്പരം പേരുകൾ എഴുതി കളിച്ചു തിര വന്നു മായിച്ചകന്നുവല്ലോ
തിരക്കൊക്കെ പം ചിപ്പി വന്നപ്പോൾ ഞാൻ ചുംബിച്ച അതിനെ ശംഖായിമാറിയപ്പോൾ നീയും
പിന്നെ ഇനി ചുംബിനങ്ങൾ നടന്നില്ലെങ്കിലോ 
പ്രണയത്തെ തിരസ്കരിക്കല്ലെ ഒരിക്കലും 
മീര മോഹൻ ആയി കാത്തിരുന്നതുപോലെ ആകുമല്ലോ 

ജീ ആർ കവിയൂർ 
22 03 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “