പറയരുതെന്ന്

പറയരുതെന്ന്...


കൈരേഖകൾ ഒരു രേഖയേ അല്ല
മനസിലെ നൊമ്പരരേഖയല്ലോ
ഇത്‌ നോക്കി സമയം കളയാതെ എന്നും
ഹൃദയത്തിൽ പ്രാർത്ഥിക്കു എന്നും
വേദനയേകുന്ന കൊടുങ്കാറ്റു നോക്കാതെ
നിൻ ചിരിയിൽ ഞാൻനൂറു കിനാവു കണ്ടു (കൈരേഖകൾ )

പകൽ വെളിച്ചം മങ്ങി തരളിതമായപ്പോൾ മനസാകെ സുന്ദര കുളിർമതോന്നി
എപ്പോൾ നിൻ മിഴിമുന എന്നെ വിട്ടകന്നുവോ
എന്റെ സ്വപ്‌നങ്ങൾ കൊഴിഞ്ഞു വീണു
പ്രിയമുള്ളോരാളായി എന്നെ നീ കണ്ടില്ല
ഇന്നെൻമിഴിനീർ വറ്റി വരണ്ടുപോയി
മീനുകളേറെയന്നുണ്ടായിരുന്നിട്ടും
വലവിരിക്കാനായ് ഞാൻ പോയതില്ല
കല്ലുകളേറെയരികിൽ എന്നാകിലും
എറിയാനോ നോക്കിയില്ലൊരുനാളിലും (കൈരേഖകൾ )

അതിരും സീമയും നിനക്കിമ്പമല്ലയോ
നിൻ കാൽകൾ പുതപ്പിനുവെളിയിൽപ്പോലും
കാണാതെ നീയെന്നും കാത്തുവച്ചു 
എഴുതാത്ത കടലാസ് നീ വലിച്ചെറിഞ്ഞിടു
എഴുതാത്ത കത്തുകൾ വായിക്കല്ലേ
നിന്നെ ഞാൻ കണ്ടൊരാ മാത്രയിൽ പിന്നേ
പൂക്കളോടെനിക്കേറെയിഷ്ട്ടം തോന്നി
നിരാശയെഞാനെന്നും ആശകളാക്കി
ഇന്ന് വരേയ്ക്കും ഞാൻ കഴിഞ്ഞിരുന്നു (കൈരേഖകൾ )

തൊടിയിലും മതിലിലും പൂച്ചെടികൾ
വളർത്തിയൊരുക്കി ഞാൻ നിന്നോർമയ്ക്കായ് 

അതിലെ മുള്ളുകൾ നിൻ വിരലായ്
നിൻ മിഴിയായതിൻ മലരുകളും
കടലിലെ തിരമാലപോലെന്നുള്ളം
ഇളകിമറിയുന്നു ചഞ്ചലമായ്
വെയിൽ തിന്നു വിശപ്പിന്റെ വിളിയകറ്റി
ജീവിതമാകെ അലയുന്നീ മലർവാടിയിൽ (കൈരേഖകൾ )

ഇത്‌ മാത്രമല്ലയോ ഞാൻ ചെയ്തൊരു
തെറ്റായ് എനിക്കിന്നും തോന്നുന്നുള്ളു
ആദർശം പറഞ്ഞു കഴിഞ്ഞിടുന്നു
അവഎണ്ണിനോക്കിയിട്ടെന്തു ഫലം
സ്വന്തമായൊന്നുമെ നേടിയില്ല മലകൾ കയറിയതത്ര മാത്രം
(കൈരേഖകൾ )

ജീ ആർ കവിയൂർ
30 03 2022




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “